Keam 2025 Preparations: കീം ആണോ ലക്ഷ്യം? 500ല്‍ കൂടുതൽ മാർക്ക് വാങ്ങണോ? അവസാന മിനിറ്റ് തയ്യാറെടുപ്പുകൾ ഇങ്ങനെയാവട്ടെ
KEAM 2025 Exam Preparations: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അധിക നാളുകൾ ബാക്കിയില്ല. എന്നിരുന്നാലും, ഈ അവസാന കുറച്ച് നാളുകൾ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞാൽ എളുപ്പത്തിൽ പരീക്ഷ വിജയിക്കാവുന്നതാണ്.

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ, അഗ്രികൾചറൽ, അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കീം 2025 ഏപ്രിൽ 22ന് ആരംഭിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അധിക നാളുകൾ ബാക്കിയില്ല. എന്നിരുന്നാലും, ഈ അവസാന കുറച്ച് നാളുകൾ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞാൽ എളുപ്പത്തിൽ പരീക്ഷ വിജയിക്കാവുന്നതാണ്.
ഒരു ദിവസം കുറഞ്ഞത് 15 മണിക്കൂറെങ്കിലും പഠിക്കണമെന്നാണ് എഡ്യൂക്കേറ്റർ ലേർണിംഗ് ചാനൽ പറയുന്നത്. ഓരോ വിഷയത്തിനും വ്യത്യസ്ത വെയിറ്റേജ് ആയതുകൊണ്ട് തന്നെ അതിനനുസൃതമായി വേണം ടൈം ടേബിൾ ഷെഡ്യൂൾ ചെയ്യാൻ. കഴിഞ്ഞ ഏതാനും വർഷത്തെ ചോദ്യപേപ്പറുകൾ പരിശോദിച്ചാൽ മാത്തമാറ്റിക്സിൽ പ്ലസ് ടുവിലെ ഡിഫറൻഷ്യൽ കാൽക്കുലസും ഇന്റഗ്രൽ കാൽക്കുലസും എന്നിവയ്ക്കാണ് കൂടുതൽ വെയിറ്റേജ്. അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഇന്റഗ്രേഷനും കോൺസെപ്റ്റ് മീനും ഡൈമെൻഷണൽ ജോമട്രിയും വളരെ പ്രധാനമാണ്. കീം പരീക്ഷയിൽ മാത്തമാറ്റിക്സിൽ 75 ചോദ്യങ്ങളാണ് ഉണ്ടാവുക. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ ഒന്നര മണിക്കൂറോളം മാത്രമാണ് മാത്തമാറ്റിക്സിന് മാറ്റിവെക്കേണ്ടത്.
അടുത്തത് ഫിസിക്‌സാണ്. ഇത് പൂർത്തിയാക്കാൻ നമ്മൾ പരമാവധി ഒരു മണിക്കൂർ മാത്രമേ എടുക്കാവൂ. ഇലക്ട്രിസിറ്റിക്കാണ് കൂടുതൽ വെയിറ്റേജ്. മോഡേൺ ഫിസിക്സും വളരെ പ്രധാനമാണ്. ആറ്റം ന്യൂക്ലിയർ ഡ്യുവൽ നേച്ചർ, ഇലക്ട്രോസ്റ്റാറ്റിക്സ്, മൂവിങ് ചാർജ് മാഗ്നെറ്റിക്സും എന്നിവയൊക്കെ ചോദിക്കുമെന്ന് ഉറപ്പുള്ളവയാണ്. മിക്ക പരീക്ഷകളിലും ആവർത്തിച്ച് ചോദിച്ചിട്ടുണ്ട്. പ്ലസ് വൺ ഫിസിക്സിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് മെക്കാനിക്സിനാണ്. ഡമെൻഷൻ ടു ഡമെൻഷൻ, ലോസ് വർക്ക് റൊട്ടേഷൻ, ഗ്രാവിറ്റേഷൻ, സോളിഡ്സ്, ഫ്ലൂയിഡ്സ് എന്നിവ.
ഇനി കെമിസ്ട്രിയിലേക്ക് വന്നാൽ പ്ലസ്ടു കെമിസ്ട്രിയിൽ ഇലക്ട്രോ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി എന്നിവയ്ക്ക് കൂടുതൽ വെയിറ്റേജ് കൊടുക്കുക. പ്ലസ് വണ്ണിൽ ഇക്വിലിബ്രിയം, കെമിക്കൽ ബോഡി, ക്ലാസിഫിക്കേഷൻ എലമെന്റ് ആൻഡ് പീരിയോഡിസിറ്റി എന്നിവ കൂടുതൽ ശ്രദ്ധിക്കുക. കെമിസ്ട്രി എഴുതാൻ ബാക്കി ഒരു മണിക്കൂർ മാത്രമാണ് ലഭിക്കുക. ഇതിനനുസരിച്ച് വേണം ഉത്തരങ്ങൾ എഴുതാൻ.
ALSO READ: കീം 2025 ഇങ്ങെത്തി; പരീക്ഷ എന്ന് മുതൽ? എന്തൊക്കെ ശ്രദ്ധിക്കണം? പരീക്ഷാർത്ഥികൾ അറിയേണ്ടത്
സിലബസ് മനസിലാക്കി കഴിഞ്ഞാൽ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. എക്‌സാമിന് അനുവദിച്ചിരിക്കുന്ന മൂന്ന് മണിക്കൂർ സമയത്തിനുള്ളിൽ തന്നെ മുൻ വർഷത്തെ ചോദ്യപേപ്പറുകൾക്ക് ഉത്തരം എഴുതി നോക്കാം. എത്ര വർഷത്തെ പേപ്പറുകൾ പ്രാക്ടീസ് ചെയ്യുന്നുവോ അത്രയും ഗുണം ലഭിക്കും. പ്രോപ്പർ റിവിഷൻ നടത്തേണ്ടതും വളരെ പ്രധാനമാണ്. പഠിച്ചതെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുക.
24 മണിക്കൂറിൽ നിങ്ങൾ പഠിക്കാനായി മാറ്റി വെക്കുന്ന 15 മണിക്കൂർ കൃത്യമായി വേർതിരിച്ച് ഓരോ വിഷയവും പഠിക്കാനാവശ്യമായ സമയം കണ്ടെത്തുക. അഞ്ച് മണിക്കൂർ വീതം ഓരോ വിഷയത്തിനും വീതിച്ചു കൊടുക്കാം. ഇനി ഏതെങ്കിലും വിഷയം ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ അതിന് കൂടുതൽ സമയം കൊടുക്കാം. റിവൈസ് ചെയ്ത് പോകുന്നതിനോടൊപ്പം ഷോർട്ട് നോട്ടുകൾ തയാറാക്കി വെക്കുക. പരീക്ഷ ദിവസം അത് ഉപകരിക്കും. ഇടയ്ക്ക് ഒന്ന് റിലാക്സ് ചെയ്യാനും, പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും, വെള്ളം ധാരാളം കുടിക്കാനും മറക്കരുത്.