AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Keam 2025; കീം 2025; പരീക്ഷ പാറ്റേണും മാര്‍ക്കിങ്ങ് രീതിയും എങ്ങനെ?

KEAM 2025 Exam Pattern and Marking Scheme: ഈ വർഷം ഏപ്രിൽ 22ന് ആരംഭിക്കുന്ന കീം പരീക്ഷ ഏപ്രിൽ 30ന് അവസാനിക്കും. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെല്ലാം അവസാന ഘട്ട തയാറെടുപ്പുകളിലാണ്. അതിനിടെ, പലരും ഉന്നയിച്ച സംശയമാണ് കീം പരീക്ഷയുടെ പാറ്റേണും മാർക്കിങ് രീതിയും എങ്ങനെയെന്നത്.

Keam 2025; കീം 2025; പരീക്ഷ പാറ്റേണും മാര്‍ക്കിങ്ങ് രീതിയും എങ്ങനെ?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 22 Apr 2025 13:50 PM

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ, അഗ്രികൾചറൽ, അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണ് കീം. ഈ വർഷം ഏപ്രിൽ 22ന് ആരംഭിക്കുന്ന കീം പരീക്ഷ ഏപ്രിൽ 30ന് അവസാനിക്കും. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെല്ലാം അവസാന ഘട്ട തയാറെടുപ്പുകളിലാണ്. അതിനിടെ, പലരും ഉന്നയിച്ച സംശയമാണ് കീം പരീക്ഷയുടെ പാറ്റേണും മാർക്കിങ് രീതിയും എങ്ങനെയെന്നത്. അതിനാൽ, ഇക്കാര്യങ്ങൾ വിശദമായി നോക്കാം.

കീം പരീക്ഷ പാറ്റേൺ

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് കീം പരീക്ഷയിൽ മാത്തമാറ്റിക്സിൽ 75 ചോദ്യങ്ങൾ, ഫിസിക്സിൽ 45 ചോദ്യങ്ങൾ, കെമിസ്ട്രിയിൽ 30 ചോദ്യങ്ങൾ എന്നിങ്ങനെ ആകെ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. 600 മാർക്കിൽ നടത്തുന്ന ഈ പരീക്ഷയുടെ ദൈർഖ്യം വരുന്നത് 180 മിനിറ്റാണ് (3 മണിക്കൂർ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.

ബി-ഫാം കോഴ്‌സിന് അപേക്ഷിച്ചവർക്ക് കീം പരീക്ഷയ്ക്ക് ആകെ 75 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സിൽ 45 ചോദ്യങ്ങളും, കെമിസ്ട്രിയിൽ 30 ചോദ്യങ്ങളും. ആകെ 300 മാർക്കിലാണ് പരീക്ഷ. ഒന്നര മണിക്കൂറാണ് ദൈർഖ്യം വരുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.

മാർക്കിങ് രീതി

കീം പരീക്ഷയ്ക്ക് വിദ്യാർഥികൾ എഴുതുന്ന ഓരോ ശരിയായ ഉത്തരത്തിനും 4 മാർക്ക് വീതം നൽകും. പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കിങ് ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് വീതം കുറയ്ക്കും. സംശയമുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാതെ വിട്ടാൽ നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കില്ല. അതുപോലെ തന്നെ ഒഎംആർ (OMR) ഷീറ്റിൽ ഒന്നിലധികം ഉത്തരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നെഗറ്റീവ് മാർക്ക് ബാധകമാകും.

ALSO READ: മൂല്യനിർണയം അവസാനഘട്ടത്തിലേക്ക്; പ്ലസ് ടു ഫലം എന്ന് വരും?

അതേസമയം, കീം പരീക്ഷ നടക്കുന്ന അതേ തീയതികളിൽ മറ്റ് ചില പ്രവേശന പരീക്ഷകളും നടക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികൾ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ പരീക്ഷാത്തീയതിയിൽ മാറ്റം ആവശ്യപ്പെട്ട് പരീക്ഷാർത്ഥികളിൽ ചിലർ നൽകിയ അപേക്ഷ സിഇഇ അംഗീകരിച്ചു. ഇത്തരത്തിൽ അപേക്ഷിച്ചവർക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഏപ്രില്‍ 18 വൈകുന്നേരം അഞ്ച് മണിക്കോ അതിനു മുമ്പോ ഇ-മെയില്‍ മുഖേനയോ, നേരിട്ടോ അപേക്ഷിച്ചവര്‍ക്കാണ് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് ലഭിക്കുക. കൂടാതെ, വിദ്യാർത്ഥികൾക്കായി പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ പ്രവേശിച്ച് ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കി പ്രാക്ടീസ് ടെസ്റ്റ് ചെയ്തു നോക്കാവുന്നതാണ്.