AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Keam 2025: കീം 2025; പ്രവേശന പരീക്ഷ ഇന്ന് മുതൽ, 138 കേന്ദ്രങ്ങൾ, ഒന്നര ലക്ഷം വിദ്യാർഥികൾ; അറിയേണ്ടതെല്ലാം

KEAM 2025 Exam Begins Today: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇത്തവണ എന്‍ജിനിയറിങ്ങിന് 97,759 വിദ്യാര്‍ഥികളും, ഫാര്‍മസിക്ക് 46,107 വിദ്യാര്‍ഥികളുമാണ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

Keam 2025: കീം 2025; പ്രവേശന പരീക്ഷ ഇന്ന് മുതൽ, 138 കേന്ദ്രങ്ങൾ, ഒന്നര ലക്ഷം വിദ്യാർഥികൾ; അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Published: 23 Apr 2025 08:41 AM

തിരുവനന്തപുരം: കീം പ്രവേശന പരീക്ഷ ഇന്ന് (ഏപ്രിൽ 23) ആരംഭിക്കും. 2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയാണിത്. ഏപ്രിൽ 23ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29 വരെ നടക്കും. 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇത്തവണ എന്‍ജിനിയറിങ്ങിന് 97,759 വിദ്യാര്‍ഥികളും, ഫാര്‍മസിക്ക് 46,107 വിദ്യാര്‍ഥികളുമാണ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

എന്‍ജിനിയറിങ് പരീക്ഷ 23, 25, 26, 27, 28, 29 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും. ഫാര്‍മസി പരീക്ഷ 24ന് ആദ്യ സെഷൻ 11.30 മുതല്‍ 1 മണി വരെയും, രണ്ടാമത്തെ സെഷൻ ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും, 29ന് രാവിലെ 10 മണി മുതല്‍ 11.30 വരെയും നടക്കും.

ALSO READ: കൗണ്ട്ഡൗണ്‍ തുടങ്ങി ! മണിക്കൂറുകള്‍ പിന്നിട്ടാല്‍ കീം പരീക്ഷ; ടെന്‍ഷന്‍ വേണ്ട, ടിപ്‌സുണ്ട്‌

പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൂടി കൈയിൽ കരുതണം. പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ www.cee.kerala.gov.in നിന്നും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗൺലോഡ് ചെയ്യാവുന്നതാണ്.