5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEAM 2024 Result : ‘ഞാൻ രാവിലെ എഴുന്നേൽക്കുന്നത് എട്ട് മണിക്ക്’; കീം ഒന്നാം റാങ്ക് നേടിയ ദേവാനന്ദ്

KEAM 2024 Result First Rank Winner : ആലപ്പുഴ സ്വദേശിയായ ദേവാനന്ദാണ് കീം പ്രവേശന പരീക്ഷയ്ക്ക് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ ബിന്ദു എഞ്ചിനീയറിങ് പ്രവേശനം പരീക്ഷയായ കീമിൻ്റെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.

KEAM 2024 Result : ‘ഞാൻ രാവിലെ എഴുന്നേൽക്കുന്നത് എട്ട് മണിക്ക്’; കീം ഒന്നാം റാങ്ക് നേടിയ ദേവാനന്ദ്
jenish-thomas
Jenish Thomas | Published: 11 Jul 2024 21:21 PM

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ കീമിൻ്റെ റാങ്ക് പട്ടിക (KEAM 2024 Rank List) ഇന്ന് ജൂലൈ 11-ാം തീയതി പുറത്ത് വിട്ടു. ഉച്ചയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്തസമ്മേളനത്തിലൂടെ റാങ്ക് ലിസ്റ്റ് പുറത്ത് വിടുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ ദേവാനന്ദാണ് കീം പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയത്. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ താൻ അതിരാവിലെ എഴുന്നേറ്റ് പഠിക്കാറില്ലെന്നാണ് ദാവനന്ദ് പറയുന്നത്.

പ്ലസ് വൺ പഠിക്കുന്ന സമയത്ത് അതിരാവിലെ എഴുന്നേറ്റ് പഠിക്കുമായിരുന്നു.എന്നാൽ പ്ലസ് ടുവിൽ എത്തിയപ്പോൾ അത് രാത്രിയിലായി. 12 അല്ലെങ്കിൽ ഒരു മണി വരെ രാത്രിയിൽ പഠിക്കുന്നത് നീണ്ട് നിൽക്കും. രാവിലെ ഏഴ് അല്ലെങ്കിൽ എട്ട് മണിക്കാകും എഴുന്നേൽക്കുക ദേവാനന്ദ് റേഡിയോ മാംഗോയോട് പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ ദേവാനന്ദ് കീം സാധാരണ ഒരു പരീക്ഷ എഴുതുന്നത് പോലെയാണ് പങ്കെടുത്തത്. ഐഐടി ലക്ഷ്യംവെച്ച് ജെഇഇക്ക് വേണ്ടിയാണ് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ജെഇഇ മെയിൻ പരീക്ഷയ്ക്ക് 682-ാം റാങ്ക് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഐഐടി ഖരഗ്പൂരിൽ പ്രവേശനം നേടിട്ടുണ്ടെന്നും ദാവാന്ദ് റാങ്ക് പട്ടിക പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : KEAM 2024 Result : കീം എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ 100ൽ 87 പേരും ആൺകുട്ടികൾ

എക്കണോമിക്സ് അൻഡ് സ്റ്റാറ്റിസ്ക്സ് ഡിപ്പാർട്ട്മൻ്റ് ഉദ്യോഗസ്ഥനായ പത്മകുമാറാണ് ദേവാനന്ദിൻ്റെ പിതാവ്. മാതാവ് പി ആർ മഞ്ജു ഹൈസ്കൂൾ അധ്യാപികയാണ്. സഹോദരൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്.

പട്ടികയിൽ ആൺകുട്ടികളുടെ അപ്രമാദിത്വം

റാങ്ക് പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആൺകുട്ടികൾ മാത്രമാണുള്ളത്. ആദ്യ 100 സ്ഥാനങ്ങളിലും ആൺകുട്ടികളുടെ മേൽക്കൈയാണ്. ആദ്യ 100 സ്ഥാനങ്ങളിൽ 87 പേരും ആൺകുട്ടികളാണ്. 13 പെൺകുട്ടികൾക്ക് മാത്രമെ ആദ്യ 100ൽ സ്ഥാനം നേടാനായത്.

പരീക്ഷ നടന്ന ഒരു മാസത്തിന് ശേഷമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കീം റാങ്ക് ലിസ്റ്റ് പുറത്ത് വിടുന്നത്. ജൂൺ അഞ്ച് മുതൽ പത്ത് വരെയായിരുന്നു കീ പരീക്ഷ. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തണ ആദ്യമായിട്ടാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഓൺലൈനായി സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങൾക്ക് പുറമെ ഡൽഹി, മുംബൈ ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെച്ചാണ് സിഇഇ പരീക്ഷ സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷത്തെക്കാളും ഇത്തവണ റാങ്ക് പട്ടികയിൽ ഇടം നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായി. 79044 വിദ്യാർഥികളാണ് ഇത്തവണ കീ പരീക്ഷ എഴുതിയത്. അതിൽ 58340 പേർ യോഗ്യത നേടി. 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ വർഷത്തെക്കാളും 4261 പേരാണ് യോഗ്യത നേടിയവരുടെ കണക്കിൽ ഉണ്ടായ വർധന. റാങ്ക് പട്ടികയിലുള്ളവരുടെ കണക്കിൽ 2829 പേരുടെ വർധനവുണ്ടായി.