Kerala Devaswom Board Recruitment: ഇനി രണ്ടേ രണ്ട് ദിവസം; കെഡിആര്‍ബി കൗണ്ട്ഡൗണ്‍ തുടങ്ങി
Kerala Devaswom Board Recruitment 2025 Last Date April 28: ഓരോ തസ്തികയുടെയും കാറ്റഗറി നമ്പര്‍, യോഗ്യത, ഒഴിവുകള്‍, പ്രായപരിധി, ഫീസ് തുടങ്ങി എല്ലാ വിശദാംശങ്ങളും കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്

ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാന്‍ ഇനി രണ്ടേ രണ്ട് ദിവസം മാത്രം ബാക്കി. ഏപ്രില്‍ 28 അര്‍ധരാത്രി 12 മണി വരെ അപേക്ഷ സ്വീകരിക്കും. അവസാന ദിവസം നിരവധി പേര്‍ അപേക്ഷിക്കാന്‍ ശ്രമിക്കുന്നത് തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ഇനിയും അപേക്ഷിക്കാത്തവരില്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം അപേക്ഷിക്കുന്നതാണ് അഭികാമ്യം. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ഹെല്‍പര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ), ഗാര്‍ഡ്‌നര്‍, കൗ ബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലമ്പര്‍ തുടങ്ങി നിരവധി 38 തസ്തികകളിലായി നാനൂറിലേറെ ഒഴിവുകളിലാണ് അവസരം.
ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II, വെറ്ററിനറി സര്‍ജന്‍, എല്‍ഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈന്‍മാന്‍, കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍, ലാമ്പ് ക്ലീനര്‍, കലാനിലയം സൂപ്രണ്ട്, കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍, കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലും അവസരമുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിവിധ ഒഴിവുകള്‍ അടക്കം നിരവധി അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
http://www.kdrb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകളിലെയും അപേക്ഷാ ഫീസ് ഒരുപോലെയല്ല. ചില തസ്തികകളില്‍ നൂറിലേറെ ഒഴിവുകളുണ്ട്. ഒരു ഒഴിവ് മാത്രമുള്ള തസ്തികകളുമുണ്ട്. പരീക്ഷ അടക്കമുള്ള നിയമനടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് സാധ്യത.




ഓരോ തസ്തികയുടെയും കാറ്റഗറി നമ്പര്‍, യോഗ്യത, ഒഴിവുകള്‍, പ്രായപരിധി, ഫീസ് തുടങ്ങി എല്ലാ വിശദാംശങ്ങളും കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് വായിച്ചതിന് ശേഷം മാത്രം മനസിലാക്കുക.
വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍
- അപേക്ഷിക്കേണ്ടത് http://www.kdrb.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ
- രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്
- അവസാന തീയതി 2025 ഏപ്രില്‍ 28 അര്‍ധരാത്രി 12 മണി വരെ