KDRB Recruitment 2025: ഇന്ന് അയച്ചില്ലെങ്കില്‍ ഇനി പറ്റില്ല, നാനൂറിലേറെ തസ്തികകളിലേക്ക് അവസാന അവസരം
Kerala Devaswom Board Recruitment: റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ യോഗ്യത മാത്രം മാനദണ്ഡമായി നടത്തുന്നതും സുതാര്യവും സത്യസന്ധവുമാണെന്ന് കെഡിആര്‍ബി സെക്രട്ടറി അറിയിച്ചു. റിക്രൂട്ട്‌മെന്റ് നടപടികളില്‍ പ്രത്യേക പരിഗണന വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ചിലര്‍ പണം തട്ടാറുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടരുതെന്നും, ജാഗ്രത പാലിക്കണമെന്നും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു

ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന നിയമനത്തിനായി ഇന്നും (ഏപ്രില്‍ 28) കൂടി അപേക്ഷിക്കാം. ഇന്ന് അര്‍ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാവുന്നത്. 38 തസ്തികകളിലായി നാനൂറിലേറെ ഒഴിവുകളിലേക്കാണ് അവസരം. ഇതില്‍ തന്നെ ചില കാറ്റഗറികളില്‍ നൂറിലേറെ ഒഴിവുകളുണ്ട്. ഒരു ഒഴിവ് മാത്രമുള്ള തസ്തികകളും ധാരാളമുണ്ട്. പല തസ്തികകളിലും പല ഫീസാണ് ഈടാക്കുന്നത്. ഇതിനകം നിരവധി പേര്‍ അയച്ചുകഴിഞ്ഞു. പരീക്ഷ ഉടനെയുണ്ടാകുമെന്നാണ് സൂചന.
അയയ്‌ക്കേണ്ടത് എങ്ങനെ?
കേരള ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റ് (kdrb.kerala.gov.in) വഴിയാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികകളിലേക്കുമുള്ള പ്രത്യേക നോട്ടിഫിക്കേഷനുകള്‍, ഫീസ്, ശമ്പളം, ഒഴിവുകള്‍, നിയമനരീതി, അപേക്ഷിക്കേണ്ട രീതി എന്നിവയെല്ലാം ഇതില്‍ വിശദമാക്കിയിച്ചുണ്ട്. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന നോട്ടിഫിക്കേഷനുകളില്‍ അപേക്ഷിക്കാം.
ജാഗ്രത വേണം
റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ യോഗ്യത മാത്രം മാനദണ്ഡമായി നടത്തുന്നതും സുതാര്യവും സത്യസന്ധവുമാണെന്ന് കെഡിആര്‍ബി സെക്രട്ടറി അറിയിച്ചു. റിക്രൂട്ട്‌മെന്റ് നടപടികളില്‍ പ്രത്യേക പരിഗണന വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ചിലര്‍ പണം തട്ടാറുണ്ട്.




ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടരുതെന്നും, ജാഗ്രത പാലിക്കണമെന്നും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിനെയോ, റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ അറിയിക്കണം.
പ്രത്യേക പരിഗണന
സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചത്. എന്നാല്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ കുറച്ച് കാലതാമസം നേരിട്ടു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം താല്‍ക്കാലിക ജീവനക്കാര്‍ പ്രത്യേക പരിഗണന ലഭിക്കും. അഭിമുഖത്തില്‍ അവര്‍ക്ക് ഇളവുണ്ടാകും.