5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Devaswom Board Recruitment: രണ്ട് തസ്തികകളില്‍ നൂറിലേറെ വീതം ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടുതല്‍ അവസരം ഈ വിഭാഗങ്ങളില്‍

Details of Posts with more vacancies in Guruvayur Devaswom: ചില തസ്തികകളില്‍ ഒന്നിലേറെ ഒഴിവുകളുണ്ട്. ഏതാനും തസ്തികകളില്‍ ഒരു ഒഴിവ് മാത്രമാണുള്ളത്. പല തസ്തികകളിലെയും അപേക്ഷാ ഫീസും വ്യത്യസ്തമാണ്. കൂടുതല്‍ ഒഴിവുകളുള്ള തസ്തികകളിലേക്കാകും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും അയക്കുന്നത്. 38 തസ്തികകളില്‍ രണ്ടെണ്ണത്തില്‍ നൂറിലേറെ വീതം ഒഴിവുകളുണ്ട്

Kerala Devaswom Board Recruitment: രണ്ട് തസ്തികകളില്‍ നൂറിലേറെ വീതം ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടുതല്‍ അവസരം ഈ വിഭാഗങ്ങളില്‍
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 02 Apr 2025 12:41 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ ഒഴിവുകളിലേക്കായി അപേക്ഷിക്കുന്നതിന്റെ തിരക്കിലാണ് ഉദ്യോഗാര്‍ത്ഥികള്‍. 38 തസ്തികകളിലായി നാനൂറിലേറെ ഒഴിവുകളാണുള്ളത്. ചില തസ്തികകളില്‍ ഒന്നിലേറെ ഒഴിവുകളുണ്ട്. ഏതാനും തസ്തികകളില്‍ ഒരു ഒഴിവ് മാത്രമാണുള്ളത്. പല തസ്തികകളിലെയും അപേക്ഷാ ഫീസും വ്യത്യസ്തമാണ്. കൂടുതല്‍ ഒഴിവുകളുള്ള തസ്തികകളിലേക്കാകും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും അയക്കുന്നത്. 38 തസ്തികകളില്‍ രണ്ടെണ്ണത്തില്‍ നൂറിലേറെ വീതം ഒഴിവുകളുണ്ട്. ആ തസ്തികകളെക്കുറിച്ച് നോക്കാം.

റൂം ബോയ്‌

റൂം ബോയ് തസ്തികയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. 118 ഒഴിവുകളുണ്ട്. 007/2025 ആണ് കാറ്റഗറി നമ്പര്‍. 23,000-50,200 ആണ് ശമ്പള സ്‌കെയില്‍. ഏഴാം ക്ലാസ് വിജയമോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ മതി. നേരിട്ടുള്ള നിയമനമാണ്. 18 വയസ് മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

2007 ജനുവരി ഒന്നിനും, 1989 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവരാകണം അപേക്ഷിക്കേണ്ടത്. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 300 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 150 രൂപ മതി. 55 വയസില്‍ കഴിയാത്ത ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കും അവരുടെ യോഗ്യതയനുസരിച്ച് അപേക്ഷ അയക്കാം.

Read Also : Kerala Devaswom Board Recruitment: ഏഴാം ക്ലാസാണോ യോഗ്യത, സാരമില്ലന്നേ ! ഗുരുവായൂര്‍ ദേവസ്വത്തിലുണ്ട് ഇഷ്ടംപോലെ അവസരങ്ങള്‍

സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ)

ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ള രണ്ടാമത്തെ തസ്തികയാണിത്. 116 ഒഴിവുകളുണ്ട്. ഈ തസ്തികയിലും ഏഴാം ക്ലാസ് വിജയമോ, തത്തുല്യ യോഗ്യതയോ മതി. റൂം ബോയ് തസ്തികയിലെ പോലെ ഇതിലും 23,000-50,200 ആണ് ശമ്പള സ്‌കെയില്‍. ഇതും നേരിട്ടുള്ള നിയമനമാണ്. 003/2025 ആണ് കാറ്റഗറി നമ്പര്‍. പ്രായപരിധി, ഫീസ്, മറ്റ് വ്യവസ്ഥകള്‍ എല്ലാം റൂം ബോയ് തസ്തികയിലേതിന് സമാനമാണ്.

എങ്ങനെ അപേക്ഷിക്കാം?

http://www.kdrb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 28 ആണ് അവസാന തീയതി.