Kerala Devaswom Board Recruitment: അവസരം നാനൂറിലേറെ ഒഴിവുകളിലേക്ക്‌; പക്ഷേ, അയയ്ക്കുന്നതിന്‌ മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

Kerala Devaswom Board Recruitment 2025 things to know: യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ജാതി തുടങ്ങിയവ തെളിയിക്കുന്നതിനുള്ള പകര്‍പ്പുകള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതി. അപേക്ഷ സമര്‍പ്പിക്കുന്ന വെബ്‌പോര്‍ട്ടലില്‍ ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. ഡിഡി, മണി ഓര്‍ഡര്‍, ചെല്ലാന്‍ തുടങ്ങിയ രീതികളില്‍ ഫീസ് അടയ്ക്കരുത്

Kerala Devaswom Board Recruitment: അവസരം നാനൂറിലേറെ ഒഴിവുകളിലേക്ക്‌; പക്ഷേ, അയയ്ക്കുന്നതിന്‌ മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

പ്രതീകാത്മക ചിത്രം

Updated On: 

31 Mar 2025 10:20 AM

ഗുരുവായൂര്‍ ദേവസ്വത്തില്‍ 38 തസ്തികകളിലായി നാനൂറിലേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത് അടുത്തിടെയാണ്. നിരവധി ഒഴിവുകളിലേക്ക് അവസരമുണ്ടെന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ അപേക്ഷ അയയ്‌ക്കേണ്ട വിധത്തെക്കുറിച്ചാണ് പലര്‍ക്കും സംശയം. എങ്ങനെയാണ് അപേക്ഷ അയയ്‌ക്കേണ്ടതെന്നും, എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കാം. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.kdrb.kerala.gov.in/ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിന്റെ ഹോം പേജിലുള്ള ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം.

തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോയാകണം അപ്‌ലോഡ് ചെയ്യേണ്ടത്. ഒരിക്കല്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടര്‍ന്നുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഉപയോഗിക്കാം.

പാസ്‌വേര്‍ഡ് രഹസ്യമായി സൂക്ഷിക്കണം

പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാം. പാസ്‌വേര്‍ഡ് രഹസ്യമായി സൂക്ഷിക്കണം. പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. വിവരങ്ങള്‍ ശരിയാണെന്ന് അപേക്ഷിക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തേണ്ടതാണ്.

റിക്രൂട്ട്‌മെന്റ് ബോര്‍ഡുമായി കത്തിടപാട് നടത്തേണ്ട സാഹചര്യങ്ങള്‍ യൂസര്‍ ഐഡി പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷിച്ചതിന് ശേഷം അതില്‍ എന്തെങ്കിലും മാറ്റം വരുത്താനോ, അപേക്ഷ പിന്‍വലിക്കാനോ സാധിക്കില്ല. അപേക്ഷകള്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ഏത് ഘട്ടത്തിലും അത് നിരസിക്കും.

Read Also : Kerala Devaswom Board Recruitment: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌

ഫീസ് അടയ്ക്കുമ്പോള്‍

യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് തുടങ്ങിയവ തെളിയിക്കുന്നതിനുള്ള പകര്‍പ്പുകള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതി. അപേക്ഷ സമര്‍പ്പിക്കുന്ന വെബ്‌പോര്‍ട്ടലില്‍ ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. ഡിഡി, മണി ഓര്‍ഡര്‍, ചെല്ലാന്‍ തുടങ്ങിയ രീതികളില്‍ ഫീസ് അടയ്ക്കരുത്. ഒരിക്കല്‍ അടച്ച ഫീസ് ഒരു കാരണവശാലും തിരികെ നല്‍കില്ല.

Related Stories
SSLC Exam Result 2025 : മൂല്യനിർണയം തുടങ്ങി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കും?
Calicut University PG Entrance: കാലിക്കറ്റ് സർവകലാശാലയിൽ പിജി; പൊതുപ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
Kerala High School SAY Exam : എട്ടാം ക്ലാസുകാർ മാത്രമല്ല ഒമ്പതാം ക്ലാസുകാരും സേ പരീക്ഷ എഴുതണം; കൺഫ്യൂഷൻ അടിപ്പിച്ച് പുതിയ സർക്കുലർ
Hotel Management Career: അനവധിയാണ് അവസരങ്ങള്‍; വിദേശത്തും ചേക്കേറാം; ഹോട്ടല്‍ മാനേജ്‌മെന്റ് നിസാരമല്ല
8th Standard Exam Result: എട്ടാം ക്ലാസ് പരീക്ഷാഫലം ‌ഇന്നറിയാം; യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികൾക്ക് ചൊവ്വാഴ്ച മുതല്‍ ക്ലാസ്
TV9 Kannada Education Summit 2025 : മികച്ച കരിയർ ഒരുക്കാൻ വിദ്യാർഥികൾക്ക് ഇതാ ഒരു വഴികാട്ടി; ടിവി9 കന്നഡ എജ്യുക്കേഷൻ സമ്മിറ്റ് ബെഗംളൂരുവിൽ നടക്കും
ഗ്രീന്‍ടീ കുടിക്കുന്നവരാണോ? ഇത് കൂടി അറിയണം
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ