5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KDRB Recruitment 2025: 23,000 മുതൽ 1,00,000 വരെ ശമ്പളം; ഗുരുവായൂർ ദേവസ്വം ബോർഡിൽ നൂറുകണക്കിന് തൊഴിലവസരങ്ങൾ

Kerala Devaswom Board Recruitment 2025: എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പര്‍ തുടങ്ങി വെറ്ററിനറി സര്‍ജന്‍, കലാനിലയം സൂപ്രണ്ട്‌ വരെയുള്ള തസ്തികകളിലേക്ക് ദേവസവം നിയമനം നടത്തും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28.

KDRB Recruitment 2025: 23,000 മുതൽ 1,00,000 വരെ ശമ്പളം; ഗുരുവായൂർ ദേവസ്വം ബോർഡിൽ നൂറുകണക്കിന് തൊഴിലവസരങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 30 Mar 2025 10:00 AM

ഗുരുവായൂർ ദേവസ്വം ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 തസ്തികകളിലായി 439 ഒഴിവുകളാണ് ഉള്ളത്. എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പര്‍ തുടങ്ങി വെറ്ററിനറി സര്‍ജന്‍, കലാനിലയം സൂപ്രണ്ട്‌ വരെയുള്ള തസ്തികകളിലേക്ക് ദേവസ്വം നിയമനം നടത്തും. 23,000 രൂപ മുതൽ 1,00,000 രൂപ വരെ ശമ്പള സ്കെയിലുള്ള തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിശദാംശങ്ങൾക്ക് കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28.

തസ്തിക, ഒഴിവുകൾ, ശമ്പളം:

  1. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 36 ഒഴിവുകള്‍
    ശമ്പളം: 26,500 – 60,700 രൂപ.
  2. ഹെല്‍പര്‍: 14 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  3. സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ): 116 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  4. ഗാര്‍ഡ്‌നര്‍: 1 ഒഴിവ്
    ശമ്പളം: 23,000 – 50,200 രൂപ.
  5. കൗ ബോയ്‌: 30 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  6. ലിഫ്റ്റ് ബോയ്‌: 9 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  7. റൂം ബോയ്‌: 118 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  8. പ്ലമ്പര്‍: 6 ഒഴിവുകള്‍
    ശമ്പളം: 25,100 – 57,900 രൂപ.
  9. ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌ II: 2 ഒഴിവുകള്‍
    ശമ്പളം: 27,900 – 63,700 രൂപ.
  10. വെറ്ററിനറി സര്‍ജന്‍:  3 ഒഴിവുകള്‍
    ശമ്പളം: 55,200 – 115,300 രൂപ.
  11. എല്‍ഡി ടൈപ്പിസ്റ്റ്‌: 2 ഒഴിവുകള്‍
    ശമ്പളം: 26,500 – 60,700 രൂപ.
  12. അസിസ്റ്റന്റ് ലൈന്‍മാന്‍: 16 ഒഴിവുകള്‍
    ശമ്പളം: 26,500 – 60,700 രൂപ.
  13. കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍: 12 ഒഴിവുകള്‍
    ശമ്പളം: 25,100 – 57,900 രൂപ.
  14. ലാമ്പ് ക്ലീനര്‍: 8 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  15. കലാനിലയം സൂപ്രണ്ട്‌: 1 ഒഴിവ്
    ശമ്പളം: 50,200 – 105,300 രൂപ.
  16. കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍: 1 ഒഴിവ്
    ശമ്പളം: 50,200 – 105,300 രൂപ.
  17. കൃഷ്ണനാട്ടം സ്റ്റേജ്‌ അസിസ്റ്റന്റ്‌: 4 ഒഴിവ്‌
    ശമ്പളം: 24,400 – 55,200 രൂപ.

ALSO READ: 38 തസ്തികകൾ, 439 ഒഴിവുകൾ; ഗുരുവായൂർ ദേവസ്വത്തിൽ വമ്പൻ അവസരം; നോട്ടിഫിക്കേഷൻ പുറത്ത്‌

ഇതിന് പുറമെ കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വെന്റ്‌, താളം പ്ലയര്‍, ടീച്ചര്‍ (മദ്ദളം) വാദ്യ-വിദ്യാലയം, ടീച്ചര്‍ (തിമില)-വാദ്യ വിദ്യാലയം, വര്‍ക്ക് സൂപ്രണ്ട്, ആനച്ചമയ സഹായി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ് 1, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ഇഡിപി), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), ആയ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), സ്വീപര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ലാബ് അറ്റന്‍ഡന്റ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, ഡ്രൈവര്‍ ഗ്രേഡ് 2, മദളം പ്ലയര്‍ (ക്ഷേത്രം) എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

  • കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.kdrb.kerala.gov.in/ സന്ദർശിക്കുക.
  • ഓരോ തസ്തികയുടെയും നോട്ടിഫിക്കേഷനുകള്‍ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് അറിയിപ്പ് വായിച്ച് മനസിലാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
  • ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അവരുടെ പ്രൊഫൈല്‍ വഴി വേണം ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാം.