5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Devaswom Board Recruitment: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌

Kerala Devaswom Board Recruitment 2025 Complete Guide: സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ നിയമനനടപടികളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ മൂലം നടപടികള്‍ നീണ്ടുപോയി. പുതിയ സോഫ്റ്റ്‌വെയര്‍ സിഡിറ്റ് തയ്യാറാക്കിയതിന് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Kerala Devaswom Board Recruitment: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 31 Mar 2025 09:22 AM

ഗുരുവായൂര്‍ ദേവസ്വത്തില്‍ 38 തസ്തികകളിലായി 439 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നേരിട്ടാണ് നിയമനം. വിവിധ തസ്തികകളിലെ ശമ്പളം, പ്രായപരിധി, യോഗ്യത, ഒഴിവുകള്‍ തുടങ്ങിയവ താഴെ നല്‍കിയിരിക്കുന്നു.  എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ നിയമനനടപടികളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ മൂലം നടപടികള്‍ നീണ്ടുപോയി. പുതിയ സോഫ്റ്റ്‌വെയര്‍ സിഡിറ്റ് തയ്യാറാക്കിയതിന് ശേഷമാണ്‌ നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നടപടികളില്‍ പ്രത്യേക പരിഗണനയുണ്ടാകും.

1. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്

ശമ്പളം: 26,500 – 60,700. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. 36 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 500 (എസ്‌സി, എസ്ടി-250)

2. ഹെല്‍പര്‍

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. വയര്‍മാന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ കെഎസ്ഇബിയിലോ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തിലോ ഏതെങ്കിലും ഇലക്ട്രിക്കല്‍ സപ്ലൈ സ്ഥാപനത്തിലോ എന്‍എംആര്‍ തൊഴിലാളിയായി ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. 14 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

3. സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ)

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. 116 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

4. ഗാര്‍ഡ്‌നര്‍

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. പൂന്തോട്ടപരിപാലനത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ഒരു ഒഴിവ്‌. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

5. കൗ ബോയ്‌

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ദേവസ്വത്തില്‍ കൗ ബോയ് ആയി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. 30 ഒഴിവുകള്‍. പ്രായപരിധി: 20-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

6. ലിഫ്റ്റ് ബോയ്‌

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. 9 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

7. റൂം ബോയ്‌

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. 118 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

8. പ്ലമ്പര്‍

ശമ്പളം: 25,100 – 57,900. യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. ഐടിഐ/ഐടിസി പ്ലംബര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 6 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

9. ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌ II

ശമ്പളം: 27,900 -63,700. യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. സ്റ്റോക്ക് പരിശീലന കോഴ്‌സ് പാസാകണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. 2 ഒഴിവുകള്‍. പ്രായപരിധി: 25-40. ഫീസ്: 300 (എസ്‌സി, എസ്ടി-150)

10. വെറ്ററിനറി സര്‍ജന്‍

ശമ്പളം: 55,200 – 115,300. യോഗ്യത: വെറ്ററിനറി സയന്‍സിലുള്ള ബിരുദം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. 3 ഒഴിവുകള്‍. പ്രായപരിധി: 25-40. ഫീസ്: 1000 (എസ്‌സി, എസ്ടി-500)

11. എല്‍ഡി ടൈപ്പിസ്റ്റ്‌

ശമ്പളം: 26,500 – 60,700. യോഗ്യത: എസ്എസ്എല്‍സി. ടൈപ്പ്‌റൈറ്റിംഗില്‍ (മലയാളം) ലോവര്‍ ഗ്രേഡ് കെജിടിഇ അല്ലെങ്കില്‍ എംജിടിഇ. ടൈപ്പ് റൈറ്റിംഗില്‍ (ഇംഗ്ലീഷ്) ഹയര്‍ ഗ്രൈഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. 2 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 500 (എസ്‌സി, എസ്ടി-250)

12. അസിസ്റ്റന്റ് ലൈന്‍മാന്‍

ശമ്പളം: 26,500 – 60,700. യോഗ്യത: എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. 16 ഒഴിവുകള്‍. പ്രായപരിധി: 20-36. ഫീസ്: 400 (എസ്‌സി, എസ്ടി-200)

13. കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍

ശമ്പളം: 25,100 – 57,900. യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. തന്ത്രവിദ്യാപീഠത്തില്‍ നിന്നോ ഏതെങ്കിലും തന്ത്രവിദ്യാലയത്തില്‍ നിന്നോ ലഭിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. 12 ഒഴിവുകള്‍. പ്രായപരിധി: 20-45. ഫീസ്: 300 (എസ്‌സി, എസ്ടി-150). പുരുഷന്മാര്‍ മാത്രം.

14. ലാമ്പ് ക്ലീനര്‍

ശമ്പളം: 23,000 – 50,200. യോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. 8 ഒഴിവുകള്‍. പ്രായപരിധി: 18-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

15. കലാനിലയം സൂപ്രണ്ട്‌

ശമ്പളം: 50,200 – 105,300. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. കൃഷ്ണനാട്ടത്തെക്കുറിച്ചും അനുബന്ധ കലകളെക്കുറിച്ചും അറിവു വേണം. ശ്രീമദ് ഭാഗവതം, നാരായണീയം തുടങ്ങിയ ഹിന്ദു ഗ്രന്ഥങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. ഒരു ഒഴിവ്‌. പ്രായപരിധി: 25-36. ഫീസ്: 1000 (എസ്‌സി, എസ്ടി-500)

16. കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍

ശമ്പളം: 50,200 – 105,300. യോഗ്യത: ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. കലാമണ്ഡലം/ഹാൻഡിക്രാഫ്റ്റ് ബോർഡ്/സമാന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള കോപ്പ്, ചമയങ്ങൾ, ചുട്ടി എന്നിവ നിർമ്മിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മോഡലിംഗിലും മാസ്ക് നിർമ്മാണത്തിലും ഉള്ള സർട്ടിഫിക്കറ്റ്. കഥകളി, കൂടിയാട്ടം, തെയ്യം തുടങ്ങിയവയ്ക്ക് കൊപ്പുകളും ചമയങ്ങളും നിർമ്മിക്കുന്നതിൽ ഉള്ള പ്രവൃത്തിപരിചയം. ഒരു ഒഴിവ്‌. പ്രായപരിധി: 20-36. ഫീസ്: 500 (എസ്‌സി, എസ്ടി-250)

17. കൃഷ്ണനാട്ടം സ്റ്റേജ്‌ അസിസ്റ്റന്റ്‌

ശമ്പളം: 24,400 – 55,200. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിയണം. സ്റ്റേജ് അസിസ്റ്റന്റിന്റെ ജോലിയെക്കുറിച്ച് അറിയണം. ശാരീരികക്ഷമത വേണം. 4 ഒഴിവ്‌. പ്രായപരിധി: 20-36. ഫീസ്: 300 (എസ്‌സി, എസ്ടി-150)

ഇത് കൂടാതെ കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വെന്റ്‌, താളം പ്ലയര്‍, ടീച്ചര്‍ (മദ്ദളം) വാദ്യ-വിദ്യാലയം, ടീച്ചര്‍ (തിമില)-വാദ്യ വിദ്യാലയം, വര്‍ക്ക് സൂപ്രണ്ട്, ആനച്ചമയ സഹായി, അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ് 1, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ഇഡിപി), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), ആയ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ),  സ്വീപര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ലാബ് അറ്റന്‍ഡന്റ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, ഡ്രൈവര്‍ ഗ്രേഡ് 2, മദളം പ്ലയര്‍ (ക്ഷേത്രം) എന്നീ ഒഴിവുകളുമുണ്ട്.

Read Also : Kerala Devaswom Board Recruitment: അവസരം നാനൂറിലേറെ ഒഴിവുകളിലേക്ക്‌; പക്ഷേ, അയയ്ക്കുന്നതിന്‌ മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

എങ്ങനെ അയക്കാം?

കേരള ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ (http://www.kdrb.kerala.gov.in/) ഓരോ തസ്തികയുടെയും നോട്ടിഫിക്കേഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇത് മുഴുവന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ അയക്കാം. http://www.kdrb.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. 55 വയസില്‍ കഴിയാത്ത ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും അവരുടെ യോഗ്യതകള്‍ അനുസരിച്ച് അപേക്ഷകള്‍ അയക്കാം. ഏപ്രില്‍ 28 വരെ അപേക്ഷിക്കാം.