Kerala Devaswom Board Recruitment: ഏഴാം ക്ലാസാണോ യോഗ്യത, സാരമില്ലന്നേ ! ഗുരുവായൂര്‍ ദേവസ്വത്തിലുണ്ട് ഇഷ്ടംപോലെ അവസരങ്ങള്‍
Kerala Devaswom Board Recruitment 2025: ഏറ്റവും കുറഞ്ഞ ശമ്പളം 23,000 ആണ്. ചില തസ്തികകളില്‍ പ്രവൃത്തിപരിചയം ആവശ്യമുണ്ട്. എന്നാല്‍ പ്രവൃത്തിപരിചയം നിര്‍ബന്ധമില്ലാത്ത നിരവധി തസ്തികകളുമുണ്ട്. ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് റൂം ബോയ് തസ്തികയിലാണ്. 118 ഒഴിവുകള്‍. സാനിറ്റേഷന്‍ വര്‍ക്കര്‍ വിഭാഗത്തില്‍ 116 ഒഴിവുകളുണ്ട്

ഗുരുവായൂര്‍
Image Credit source: സോഷ്യല്‍ മീഡിയ
ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ ഒഴിവുകളില്‍ ഏഴാം ക്ലാസ് പാസായവര്‍ക്കും അവസരം. വിവിധ തസ്തികകളിലായി നിരവധി അവസരങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളം 23,000 ആണ്. ചില തസ്തികകളില്‍ പ്രവൃത്തിപരിചയം ആവശ്യമുണ്ട്. എന്നാല്‍ പ്രവൃത്തിപരിചയം നിര്‍ബന്ധമില്ലാത്ത നിരവധി തസ്തികകളുമുണ്ട്. ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് റൂം ബോയ് തസ്തികയിലാണ്. 118 ഒഴിവുകള്‍. സാനിറ്റേഷന്‍ വര്‍ക്കര്‍ വിഭാഗത്തില്‍ 116 ഒഴിവുകളുണ്ട്. ഏഴാം ക്ലാസ് യോഗ്യത ആവശ്യമുള്ള തസ്തികകള്‍, ശമ്പളം, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ.
- സാനിറ്റേഷന്‍ വര്‍ക്കര്‍: പരിചയസമ്പത്ത് ആവശ്യമില്ല. ഒഴിവ്: 116, ശമ്പളം: 23000-50200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ഗാര്‍ഡ്‌നര്‍: ശമ്പളം: 23000-50200. പൂന്തോട്ടപരിപാലനത്തില്‍ രണ്ട് വര്‍ഷം കുറയാത്ത പ്രവൃത്തിപരിചയം വേണം. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ഹെല്‍പര്‍: ശമ്പളം: 23000-50200. വയര്‍മാന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ കെഎസ്ഇബിയിലോ, പൊതുമരാമത്ത് വകുപ്പിലോ, ഏതെങ്കിലും ഇലക്ട്രിക്കല്‍ സപ്ലൈ സ്ഥാപനത്തിലോ എന്‍എംആര്‍ തൊഴിലാളിയായി ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- കൗ ബോയ്: ശമ്പളം: 23000-50200. ദേവസ്വത്തില്‍ കൗ ബോയ് ആയി രണ്ട് വര്‍ഷം കുറയാത്ത പ്രവൃത്തിപരിചയം വേണം. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ലിഫ്റ്റ് ബോയ്: പരിചയസമ്പത്ത് ആവശ്യമില്ല. ശമ്പളം: 23000-50200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- റൂം ബോയ്: പരിചയസമ്പത്ത് ആവശ്യമില്ല. ഒഴിവ്: 118, ശമ്പളം: 23000-50200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ലാമ്പ് ക്ലീനര്‍: പരിചയസമ്പത്ത് ആവശ്യമില്ല. ശമ്പളം: 23000-50200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍: പ്രവൃത്തിപരിചയം വേണം. ശമ്പളം: 50,200 – 105,300. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-500, എസ്‌സി/എസ്ടി-250.
- കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ്: ജോലിയെക്കുറിച്ച് അറിവും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. ശമ്പളം: 24,400 – 55,200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വന്റ്: ജോലിയെക്കുറിച്ച് അറിവുണ്ടായിരിക്കണം. ശമ്പളം: 24,400 – 55,200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- താളം പ്ലെയര്‍: അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 26,500 – 60,700. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ടീച്ചര്‍ (മദ്ദളം/തിമില) വാദ്യവിദ്യാലയം: അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 31,100 – 66,800. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ആയ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍): ശാരീരിക ക്ഷമത വേണം. ശമ്പളം: 23,000 – 50,200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ഓഫീസ് അറ്റന്‍ഡന്റ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍): സൈക്കിള്‍ സവാരി അറിയണം. ശമ്പളം: 23,000 – 50,200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- സ്വീപ്പര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍): ശമ്പളം: 23,000 – 50,200. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- ഡ്രൈവര്‍: എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. മൂന്ന് വര്‍ഷം കുറയാത്ത പരിചയം. ശമ്പളം: 25,100 – 57,900. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.
- മദ്ദളം പ്ലയര്‍: അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 26,500 – 60,700. ഫീസ്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-300, എസ്‌സി/എസ്ടി-150.