5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Devaswom Board Recruitment: ഒന്നും രണ്ടുമല്ല, നാനൂറിലേറെ ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളില്‍ അവസരം; എന്ന് മുതല്‍ അപേക്ഷിക്കാം? നിര്‍ണായക വിവരം

Kerala Devaswom Board Recruitment 2025 Details: സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുമ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ മൂലം ഇത് സാധിച്ചില്ല. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറിലധികം താല്‍ക്കാലിക ജീവനക്കാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളി

Kerala Devaswom Board Recruitment: ഒന്നും രണ്ടുമല്ല, നാനൂറിലേറെ ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളില്‍ അവസരം; എന്ന് മുതല്‍ അപേക്ഷിക്കാം? നിര്‍ണായക വിവരം
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 29 Mar 2025 18:43 PM

ഗുരുവായൂര്‍ ദേവസ്വത്തില്‍ 439 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ (kdrb.kerala.gov.in) വിജ്ഞാപനം അപ്ലോഡ് ചെയ്യും. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് (കെഡിആര്‍ബി) വേണ്ടി സി-ഡിറ്റ് പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി. ഒരേസമയം മൂവായിരത്തോളം പേര്‍ക്ക് പുതിയ സംവിധാനത്തില്‍ ലോഗിന്‍ ചെയ്യാനാകും. പുതിയ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി വി.എന്‍. വാസവന്‍ കോട്ടയം കളക്ടറേറ്റ് ഹാളില്‍ നിര്‍വഹിക്കും. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നിയമന നടപടികളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോയത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുമ്പ് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ മൂലം ഇത് സാധിച്ചില്ല. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറിലധികം താല്‍ക്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഏതാനും മാസം മുമ്പ് ഈ ഹര്‍ജി തള്ളി.

പുതിയ നിയമനടപടികളില്‍ ഈ താല്‍ക്കാലിക ജീവനക്കാര്‍ക്കും പങ്കെടുക്കാം. കോടതിയുടെ നിർദ്ദേശപ്രകാരം, പ്രായപരിധിയിൽ ഇളവ് ഉൾപ്പെടെ, ഈ താൽക്കാലിക ജീവനക്കാർക്ക് നിയമന പ്രക്രിയയിൽ പ്രത്യേക പരിഗണന ലഭിക്കും. എഴുത്തുപരീക്ഷയിൽ വിജയിക്കുന്ന താൽക്കാലിക ജീവനക്കാർക്ക് അവരുടെ സേവന വർഷങ്ങളെ അടിസ്ഥാനമാക്കി അഭിമുഖങ്ങളിൽ വെയിറ്റേജ് നൽകും.

ദേവസ്വത്തിലെ ആകെയുള്ള 1,029 തസ്തികകളിൽ 590 എണ്ണത്തിലും സ്ഥിരം ജീവനക്കാരാണുള്ളത്. ശേഷിക്കുന്ന 439 തസ്തികകളിൽ വർഷങ്ങളായി താൽക്കാലിക ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഈ 439 ഒഴിവുകളാണ് പുതിയ നിയമനടപടികളിലേക്ക് പരിഗണിക്കുന്നത്. സുപ്രീം കോടതി നിർദ്ദേശിച്ചതുപോലെ താൽക്കാലികമായി ജോലി ചെയ്തിരുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കും.

ഒഴിവുകള്‍ എവിടെ?

ഗുരുവായൂർ ക്ഷേത്രം, ദേവസ്വം ഓഫീസ്, കിഴക്കേടം ക്ഷേത്രങ്ങൾ, ഗസ്റ്റ് ഹൗസുകൾ, ആനക്കോട്ട (ആനസങ്കേതം), ഗോകുലം, മെഡിക്കൽ സെന്റർ, ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായാണ് 439 ഒഴിവുകളുള്ളത്.

ഒന്നിലേറെ ഒഴിവുകളുള്ള തസ്തികകള്‍

  1. റൂം ബോയ്‌സ്: 119
  2. സാനിറ്ററി വർക്കർ 115
  3. വാച്ച്മാൻ: 31
  4. ഡയറി വർക്കർ: 30
  5. എൽഡി ക്ലര്‍ക്ക്‌: 23
  6. അസിസ്റ്റന്റ് ലൈൻമാൻ: 16
  7. ഹെൽപ്പര്‍: 14
  8. കിഴക്കേടം പ്രീസ്റ്റ്‌: 12
  9. ലാമ്പ് ക്ലീനർ: 8
  10. പ്ലംബർമാർ: 6
  11. ഗ്രേഡ് 2 വർക്കർ: 4
  12. മറ്റ് തസ്തികകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്

Read Also : Kerala Devaswom Board Recruitment: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌, ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം

എങ്ങനെ അയക്കാം?

‘ദേവജാലിക’ എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ആക്കുന്നതിനുള്ള നടപടികളിലായിരുന്നു ദേവസ്വം ബോര്‍ഡ്. ഇത് പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം https://kdrb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.