Kannur University: കണ്ണൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റാകാം; 75,000 രൂപ പ്രതിഫലം
Kannur University Engineering Consultant: അഭിമുഖം വഴിയാണ് നിയമനം. പ്രതിമാസം ഏകദേശം 75,000 രൂപ പ്രതിഫലം ലഭിക്കും. 60 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2,000 രൂപയാണ് അപേക്ഷാ ഫീസ്. കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

കണ്ണൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റാകാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു വര്‍ഷത്തേക്കാകും നിയമിക്കപ്പെടുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 28ന് മുമ്പ് അപേക്ഷിക്കണം. അഭിമുഖമുണ്ടാകും. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഒരു ഒഴിവാണുള്ളത്. ബിടെക്കോ അല്ലെങ്കില്‍ തതുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സർക്കാർ / പൊതുമേഖലാ പദ്ധതികളിൽ മേൽനോട്ടം ഉൾപ്പെടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി (പിഎംസി) കുറഞ്ഞത് 15 വർഷത്തെ പരിചയം വേണം. കുറഞ്ഞത് 5 പദ്ധതികളെങ്കിലും പൂർത്തിയാക്കിയിരിക്കണം.
നേരിട്ടുള്ള അഭിമുഖം വഴിയാണ് നിയമനം. പ്രതിമാസം ഏകദേശം 75,000 രൂപ പ്രതിഫലം ലഭിക്കും. 60 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2,000 രൂപയാണ് അപേക്ഷാ ഫീസ്. കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. അടച്ച ഫീസ് തിരികെ നൽകുകയോ ക്രമീകരിക്കുകയോ ചെയ്യുന്നതല്ലെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.




എങ്ങനെ അപേക്ഷിക്കാം?
- www.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ഹോം പേജിലെ കരിയേഴ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ‘അപ്പോയിന്റ്‌മെന്റ് ഓഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഓണ്‍ കോണ്‍ട്രാക്ട് ബേസിസ്’ എന്ന ഓപ്ഷനിലെ നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കുക
- ‘അപ്ലെ നൗ’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് സെഷനില്‍ പ്രവേശിക്കും
- ഇവിടെ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തണം. പാസ്‌വേര്‍ഡും തിരഞ്ഞെടുക്കണം
- രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം