5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കോഴ്സുകൾ മാറ്റിയതറിയാതെ കണ്ണൂർ സർവകലാശാല; വീണ്ടും പഠനബോർഡുകൾ രൂപവത്കരിച്ചു

മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ആയുർവേദം, ഹെൽത്ത് സയൻസ്, എൻജിനിയറിങ് എന്നീ വിഭാ​ഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്.

കോഴ്സുകൾ മാറ്റിയതറിയാതെ കണ്ണൂർ സർവകലാശാല; വീണ്ടും പഠനബോർഡുകൾ രൂപവത്കരിച്ചു
Kannur University
neethu-vijayan
Neethu Vijayan | Published: 25 Apr 2024 12:41 PM

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയത് അറിയാതെ കണ്ണൂർ സർവകലാശാല. മാറ്റിയ കോഴ്സുകളുടെ പഠനബോർഡുകൾ സർവകലാശാല വീണ്ടും രൂപവൽക്കരിച്ചു. നിലവിൽ ആരോ​ഗ്യ സർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കുമാണ് കോഴ്സുകൾ മാറ്റിയിരിക്കുന്നത്. ഇവയുടെ പഠനബോർഡുകളാണ് കണ്ണൂർ സർവകലാശാല രൂപവൽക്കരിച്ചത്.

മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ആയുർവേദം, ഹെൽത്ത് സയൻസ്, എൻജിനിയറിങ് എന്നീ വിഭാ​ഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്. 2010ലാണ് കേരള ആരോ​ഗ്യ സർവകലാശാല നിലവിൽ വന്നത്. ഇതോടെ മറ്റ് സർവകലാശാലകൾക്ക് കീഴിലായിരുന്ന പാരാമെഡിക്കൽ, മെഡിക്കൽ കോളേജുകളെല്ലാം ആരോ​ഗ്യ സർവകലാശാലയ്ക്ക് കീഴിലായി. 2014ൽ സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ എൻജിനീയറിങ് കോഴ്സുകൾ എല്ലാം ഇതിന് കീഴിലേക്ക് മാറ്റുകയും ചെയ്തു.

മോഡേൺ മെഡിസിൻ വിഭാഗത്തിൽ 6 പഠനബോർഡുകളാണുള്ളത്. അതേസമയം ആയുർവേദത്തിൽ 3, ഫാർമസി, ഡന്റിസ്ട്രി, എൻജിനിയറിങ് വിഭാഗങ്ങളിൽ ഓരോ പഠന ബോർഡുകളുമാണുള്ളത്. എന്നാൽ സംഭവത്തോട് പ്രതികരിച്ച സർവകലാശാല സപ്ലിമെന്ററി പരീക്ഷകൾ നടത്താനും തുല്യതാ സർട്ടിഫിക്കറ്റുകൾ അനുവദിക്കാനും പഠനബോർഡുകൾ ആവശ്യമാണെന്നാണ് നൽകുന്ന വിശ​ദീകരണം. മാറ്റിയ പല കോഴ്‌സുകളുടെയും സപ്ലിമെന്ററി പരീക്ഷകൾ വർഷങ്ങളായി നടത്തിയിട്ടില്ലെന്നും സർവകലാശാല അധികൃതർ പറയുന്നു.

അതേസമയം കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ/സെന്ററുകളിൽ 2024-25 വർഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 30 വൈകിട്ട് 5 മണിവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ മഞ്ചേശ്വരം കാമ്പസിലെ ത്രിവത്‌സര എൽഎൽബി പ്രോഗ്രാമിലും പ്രവേശനത്തിന് അവസരമുണ്ട്. ഏപ്രിൽ 30 വരെയാണ് ഇതിൻ്റെയും കാലാവധി. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 200 രൂപ നൽകിയാൽ മതി.