Job at Google: ​ഗൂ​ഗിളിൽ ജോലി വേണോ? ഈ ​കഴിവുകൾ നേടൂ എന്ന് സുന്ദർ പിച്ചൈ

Job at Google: ഒരു എൻട്രി ലെവൽ ഉദ്യോഗാർത്ഥിക്ക് ഞങ്ങൾ ഒരു ഓഫർ നീട്ടി, അയാൾ ശമ്പളത്തിൻ്റെ ഇരട്ടി ചോദിച്ചു. ഒരു ഡാറ്റയും പിന്തുണയ്‌ക്കാത്ത പ്രൊഫൈലായതിനാൽ ഞങ്ങൾ ഓഫർ റദ്ദാക്കി എന്ന് പിച്ചൈ പറയുന്നു.

Job at Google: ​ഗൂ​ഗിളിൽ ജോലി വേണോ? ഈ ​കഴിവുകൾ നേടൂ എന്ന് സുന്ദർ പിച്ചൈ

ഗൂഗിൾ (Image Credits - Michael M. Santiago/ Getty Images)

Published: 

13 Oct 2024 16:29 PM

ന്യൂഡൽഹി: ​ഗൂ​ഗിളിൽ ഒരു ജോലി എന്ന സ്വപ്നത്തിനു പിന്നാലെ പായുന്നവരാണോ നിങ്ങൾ, എങ്കിൽ ആൽഫബെറ്റിൻ്റെ സി ഇ ഒ ആയ സുന്ദർ പിച്ചൈ പറയുന്നത് കേൾക്കൂ. ​ഗൂ​ഗിളിലെ ജോലി നിങ്ങൾക്ക് വേണമെങ്കിൽ ഈ കഴിവുകൾ നിങ്ങൾക്കുണ്ടാകണം.
സർഗ്ഗാത്മകതയും പുതുമയും വളർത്തിയെടുക്കുന്നതിൽ ഗൂഗിളിൻ്റെ തൊഴിൽ സംസ്കാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഗൂഗിളിലെ തൻ്റെ ആദ്യ കാലങ്ങളിലെ വ്യക്തിപരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ച അദ്ദേഹം, കഫേയിലെ അപ്രതീക്ഷിത സംഭാഷണങ്ങൾ പലപ്പോഴും ആവേശകരമായ പ്രോജക്ടുകളിലേക്ക് നയിച്ചതെങ്ങനെയെന്ന് ഓർക്കുന്നു. സാങ്കേതിക തൊഴിൽ വിപണിയിലെ വെല്ലുവിളികൾക്കിടയിലും, പ്രതിഭകൾക്കുള്ള തിരഞ്ഞെടുക്കുന്നതിൽ ​ഗൂ​ഗിൾ മുന്നിലാണ്. 2024 ജൂണിലെ കണക്കനുസരിച്ച് 179,000-ലധികം ജോലിക്കാരുള്ള സ്ഥാപനമാണിത്.

ഗൂഗിളിൻ്റെ മൂല്യങ്ങളും ദൗത്യവും മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം പറയുന്നു. ഇത് മനസ്സിലാക്കി വേണം അഭിമുഖങ്ങൾക്ക് തയ്യാറെടുക്കാൻ എന്ന് ഉദ്യോഗാർത്ഥികളെ പിച്ചൈ ഉപദേശിച്ചു. അപേക്ഷകരുടെ റെസ്യൂമെ എപ്പോഴും കമ്പനിയുടെ സംസ്കാരത്തിന് അനുയോജ്യമാണെന്നു കാണിക്കണം. ഇതിനായി പരിശ്രമിക്കേണ്ടതുണ്ട്. ഓഫറിനേക്കാൾ 40% മുതൽ 100% വരെ കൂടുതൽ തുക ശമ്പളം ആവശ്യപ്പെടുന്നതും റിക്രൂട്ട്മെന്റ് ടീമിൽ രണ്ട് ചിന്താ​ഗതി ഉണ്ടാക്കും.

ഒരു എൻട്രി ലെവൽ ഉദ്യോഗാർത്ഥിക്ക് ഞങ്ങൾ ഒരു ഓഫർ നീട്ടി, അയാൾ ശമ്പളത്തിൻ്റെ ഇരട്ടി ചോദിച്ചു. ഒരു ഡാറ്റയും പിന്തുണയ്‌ക്കാത്ത പ്രൊഫൈലായതിനാൽ ഞങ്ങൾ ഓഫർ റദ്ദാക്കി എന്ന് പിച്ചൈ പറയുന്നു. അയാൾ ആ മേഖലയിൽ കൂടുതൽ അറിവില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത് എന്നു വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ