JEE Main Session 2 : ജെഇഇ മെയിന്‍ സെഷന്‍ 2; പരീക്ഷാ കേന്ദ്രം എങ്ങനെ അറിയാം? ചെയ്യേണ്ടത് ഇത്ര മാത്രം
JEE Main Session 2 City Intimation Slip: എന്‍ടിഎ ജെഇഇ മെയിൻസ് 2025 സെഷൻ 2 സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. പരീക്ഷ എഴുതുന്നവര്‍ക്ക് എന്‍ടിഎ വെബ്‌സൈറ്റില്‍ പരീക്ഷാ സിറ്റി സ്ലിപ്പ് പരിശോധിക്കാം. ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിൽ നടക്കും. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലെയും ഇന്ത്യയ്ക്ക് പുറത്തുള്ള 15 നഗരങ്ങളിലെയും വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2025 സെഷൻ 2 സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. പരീക്ഷ എഴുതുന്നവര്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ സിറ്റി സ്ലിപ്പ് പരിശോധിക്കാം. ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിൽ നടക്കും. ഏപ്രിൽ 2, 3, 4, 7, 8 തീയതികളിൽ ബി.ഇ/ബി.ടെക് പരീക്ഷ നടക്കും. ആദ്യ നാല് ദിവസങ്ങളിലെ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ്.
അഞ്ചാം ദിവസം ഒറ്റ ഷിഫ്റ്റിലാകും പരീക്ഷ. അതായത് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം ആറു വരെ. പേപ്പര്‍ 2എ (ബി ആര്‍ക്ക്), പേപ്പര്‍ 2ബി (ബി പ്ലാനിങ്), പേപ്പര്‍ 2എ & 2ബി (ബിആര്‍ക്ക് & ബി. പ്ലാനിങ്) ഏപ്രില്‍ ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും.
സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
- സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ വിശദാംശങ്ങൾ നൽകേണ്ട ഒരു പുതിയ പേജ് ലഭിക്കും
- ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേര്‍ഡും നല്‍കി സബ്മിറ്റ് ചെയ്യുക
- പരീക്ഷാ നഗര സ്ലിപ്പ് പരിശോധിച്ച് അത് ഡൗൺലോഡ് ചെയ്യാം
Read Also : CUET 2025 Registration: സിയുഇടി യുജി 2025; രജിസ്‌ട്രേഷൻ നാളെ അവസാനിക്കും, ഇന്ന് തന്നെ അപേക്ഷിക്കാം




രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലെയും ഇന്ത്യയ്ക്ക് പുറത്തുള്ള 15 നഗരങ്ങളിലെയും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. പരീക്ഷാ നഗര ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ ബുദ്ധിമുട്ട് നേരിട്ടാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലും എന്‍ടിഎയെ ബന്ധപ്പെടാം.
അഡ്മിറ്റ് കാർഡ് പിന്നീട് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പരീക്ഷ എഴുതുന്നവര്‍ എന്‍ടിഎയുടെ വെബ്‌സൈറ്റ് പതിവായി പിന്തുടരണം.