JEE Mains 2025 Result: ജെഇഇ മെയിന്‍ 2025 റിസല്‍ട്ടെത്തി; കേരളത്തിലെ ടോപ് സ്‌കോററായി അക്ഷയ് ബിജു; പരീക്ഷാഫലം എങ്ങനെ അറിയാം?
JEE Mains 2025 Result details in Malayalam: 18നാണ് അന്തിമ ഉത്തരസൂചിക പുറത്തുവിട്ടത്. പ്രൊവിഷണല്‍ ആന്‍സര്‍ സൂചികയില്‍ ഒമ്പത് പിഴവുകളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പിന്നീട് അന്തിമ ആന്‍സര്‍ കീയുടെ ലിങ്ക് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പിഴവുകള്‍ പരിഹരിച്ച് കഴിഞ്ഞ ദിവസം അന്തിമ ഉത്തര സൂചിക പുറത്തുവിടുകയായിരുന്നു

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ സെഷൻ 2 ഫലം പ്രഖ്യാപിച്ചു. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാം. ഏപ്രിൽ 2 മുതൽ ഏപ്രിൽ 9 വരെ തീയതികളിലാണ് പരീക്ഷ നടന്നത്. ജെഇഇ മെയിൻ സെഷൻ 2 പേപ്പർ 1 ൽ ആകെ 24 പേര്‍ 100 ശതമാനം മാർക്ക് നേടി. ജെഇഇ മെയിൻ സെഷൻ 2 പേപ്പർ 1 (ബിഇ/ബിടെക്) എഴുതിയവര്‍ക്ക് സ്കോറുകൾ പരിശോധിക്കാൻ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.
കഴിഞ്ഞ ദിവസം പുറത്തുവിട്ട അന്തിമ ഉത്തരസൂചികകള്‍ പ്രകാരമാണ് റിസല്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രണ്ട് സെഷനുകളിലും പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ അതിലെ മികച്ച മാര്‍ക്ക് പരിഗണിക്കും. സെഷൻ 2 ജെഇഇ മെയിൻ പരീക്ഷ 2025 ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിലാണ് നടന്നത്
രാജ്യത്തെ 285 സിറ്റികളിലും, ഇന്ത്യക്ക് പുറത്തെ 15 നഗരങ്ങളിലുമായി ആകെ 531 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഏപ്രിൽ 2, 3, 4, 7 തീയതികളിൽ രണ്ട് ഷിഫ്റ്റുകളിലായി ജെഇഇ മെയിൻ നടത്തി. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെയുമാണ് നടന്നത്.




ഏപ്രിൽ 8 ന് ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെയുള്ള ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തിയത്. ജെഇഇ മെയിൻസ് പേപ്പർ 2എ, 2ബി എന്നിവ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒറ്റ ഷിഫ്റ്റിൽ നടന്നു.
പരീക്ഷാഫലം അറിയാന്‍
- jeemain.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിലെ റിസല്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- വിശദാംശങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക
Read Also : CSIR UGC NET Result 2024: സിഎസ്ഐആർ യുജിസി നെറ്റ് 2024 പരീക്ഷ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാം?
ഏപ്രില്‍ 18നാണ് അന്തിമ ഉത്തരസൂചിക പുറത്തുവിട്ടത്. പ്രൊവിഷണല്‍ ആന്‍സര്‍ സൂചികയില്‍ ഒമ്പത് പിഴവുകളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പിന്നീട് അന്തിമ ആന്‍സര്‍ കീയുടെ ലിങ്ക് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പിഴവുകള്‍ പരിഹരിച്ച് കഴിഞ്ഞ ദിവസം അന്തിമ ഉത്തര സൂചിക പുറത്തുവിടുകയായിരുന്നു.
സെഷന്‍ 1 പരീക്ഷ ജനുവരി 22 മുതല്‍ 29 വരെയുള്ള തീയതികളിലാണ് നടന്നത്. 99.9960501 മാര്‍ക്ക് നേടിയ അക്ഷയ് ബിജു ബി.എന്‍. ആണ് കേരളത്തിലെ ടോപ് സ്‌കോറര്‍.