JEE Main Admit Card 2025 : ജെഇഇ മെയിൻ പരീക്ഷ; ഏപ്രിൽ 7, 8, 9 തീയതികളിലെ അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
JEE Main Session 2 Admit Card 2025 for April 7 to 9 Exams Out: ജെഇഇ മെയിൻസ് അഡ്മിറ്റ് കാർഡിൽ ഉദ്യോഗാർത്ഥിയുടെ പേര്, ജനനത്തീയതി, റോൾ നമ്പർ, പരീക്ഷ കേന്ദ്രം, പരീക്ഷ ഷെഡ്യൂൾ, പരീക്ഷ ദിവസത്തേക്കുള്ള മാനദണ്ഡങ്ങൾ, അവശ്യ വിവരങ്ങൾ തുടങ്ങിയവ ഉണ്ടാകും.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2025 സെഷൻ 2ന്റെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. ഏപ്രിൽ 7, 8, 9 തീയതികളിൽ നടക്കാനിരിക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ആണ് പുറത്തുവിട്ടത്. ഈ ദിവസങ്ങളിൽ പരീക്ഷ എഴുതുന്നവർക്ക് ജെഇഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ നമ്പറും, പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. അഡ്മിറ്റ് കാർഡിലെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ക്യുആറും ബാർകോഡുകളും ലഭ്യമാണെന്ന് ഉറപ്പാക്കാണം. 2025 ജെഇഇ മെയിനിന്റെ രണ്ടാം സെഷൻ പരീക്ഷകൾ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിലായാണ് നടക്കുന്നത്. ഏപ്രിൽ 7, 8 തീയതികളിൽ പേപ്പർ 1 (ബിഇ/ ബി.ടെക്) രണ്ടു ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 6 മണി വരെയുമാണ്. ഏപ്രിൽ 9ന് പേപ്പർ 2A (ബി.ആർക്ക്), പേപ്പർ 2B (ബി.പ്ലാനിങ്) പരീക്ഷകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.
ജെഇഇ മെയിൻസ് അഡ്മിറ്റ് കാർഡിൽ ഉദ്യോഗാർത്ഥിയുടെ പേര്, ജനനത്തീയതി, റോൾ നമ്പർ, പരീക്ഷ കേന്ദ്രം, പരീക്ഷ ഷെഡ്യൂൾ, പരീക്ഷ ദിവസത്തേക്കുള്ള മാനദണ്ഡങ്ങൾ, അവശ്യ വിവരങ്ങൾ തുടങ്ങിയവ ഉണ്ടാകും. പരീക്ഷ കേന്ദ്രത്തിൽ ഐഡന്റിറ്റി വെരിഫിക്കേഷനായി അഡ്മിറ്റ് കാർഡിനൊപ്പം ഒരു ഫോട്ടോ ഐഡി കൂടി ഉദ്യോഗാർത്ഥികൾ കൈയിൽ കരുതണം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാലോ അല്ലെങ്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാലോ ഉദ്യോഗാർത്ഥികൾക്ക് 011-40759000 എന്ന നമ്പർ വഴിയോ jeemain.nta@nic.in എന്ന ഇമെയിൽ വിലാസത്തിലോ എൻടിഎയുമായി ബന്ധപ്പെടാം.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ‘ജെഇഇ മെയിൻ സെഷൻ 2 അഡ്മിറ്റ് കാർഡ്’ എന്നതിൽ ക്ലിക്ക് ചെയുക.
- വിദ്യാർഥികൾ അവരുടെ അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.