5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

JEE Main 2025: ജെഇഇ മെയിൻ 2025; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം?

JEE Main Session 2 Admit Card 2025: 2025 ജെഇഇ മെയിനിന്റെ രണ്ടാം സെഷൻ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിലായി നടക്കും. ശേഷിക്കുന്ന ദിവസങ്ങളിലേക്കുള്ള അഡ്മിറ്റ് കാർഡുകൾ പിന്നീട് എൻടിഎ പ്രസിദ്ധീകരിക്കും.

JEE Main 2025: ജെഇഇ മെയിൻ 2025; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 30 Mar 2025 08:52 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2025 സെഷൻ 2 ന്റെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. ഏപ്രിൽ 2 നും 4 നും ഇടയിൽ നടക്കാനിരിക്കുന്ന പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകളാണ് പ്രസിദ്ധീകരിച്ചത്. ഈ ദിവസങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ നമ്പറുകളും ജനനത്തീയതിയും ഉപയോഗിച്ച് ജെഇഇ മെയിൻ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2025 ജെഇഇ മെയിനിന്റെ രണ്ടാം സെഷൻ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിലായി നടക്കും. ശേഷിക്കുന്ന ദിവസങ്ങളിലേക്കുള്ള അഡ്മിറ്റ് കാർഡുകൾ പിന്നീട് എൻടിഎ പ്രസിദ്ധീകരിക്കും. ഡൗൺലോഡ് ചെയ്യുന്ന അഡ്മിറ്റ് കാർഡുകളിൽ ക്യുആറും ബാർകോഡുകളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ എൻടിഎ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്‌തതും അഡ്മിറ്റ് കാർഡിൽ തിരിച്ചറിയൽ രേഖയായി രേഖപ്പെടുത്തിയതുമായ ഐഡി കാർഡ് അപേക്ഷകർ പരീക്ഷയ്‌ക്കെത്തുമ്പോൾ കൊണ്ടുവരണം.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ജെഇഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘ജെഇഇ മെയിൻ സെഷൻ 2 അഡ്മിറ്റ് കാർഡ്’ എന്നതിൽ ക്ലിക്ക് ചെയുക.
  • വിദ്യാർഥികൾ അവരുടെ അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക.
  • ഇനി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ജെഇഇ മെയിൻ സെഷൻ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, 011-40759000 എന്ന നമ്പറിലോ, jeemain.nta@nic.in എന്ന ഇമെയിൽ വിലാസത്തിലോ വിദ്യാർത്ഥികൾക്ക് എൻടിഎയുമായി ബന്ധപ്പെടാം. അതേസമയം, ജെഇഇ മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ തന്നെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളും വരുന്നതിനാൽ ചില വിദ്യാർത്ഥികളുടെ പരീക്ഷാ തീയതികൾ മാറ്റിയിട്ടുണ്ടെന്ന് എൻ‌ടി‌എ അറിയിച്ചു. ചില വിദ്യാർത്ഥികളിൽ നിന്ന് ഇത് സംബന്ധിച്ച നിവേദനങ്ങൾ ലഭിച്ചതായും അത് പരിഗണിച്ചിട്ടുണ്ടെന്നും എൻ‌ടി‌എ വ്യക്തമാക്കി.

ALSO READ: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌

ജെഇഇ മെയിൻ സെഷൻ 2 ന്റെ പുതുക്കിയ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹോസ്റ്റ് ചെയ്‌തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഔദ്യോഗിക വെബ്‍സൈറ്റ് വഴി ഇത് പരിശോധിക്കാവുന്നതാണ്. ബോർഡ് പരീക്ഷകളും ജെഇഇ മെയിൻ പരീക്ഷയും ഒന്നിച്ചു വരുന്നതിനെ തുടർന്ന് ഏതെങ്കിലും വിദ്യാർത്ഥികൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഏജൻസിയുമായി ബന്ധപ്പെടാം. ബോർഡ് പരീക്ഷയുടെയും ജെഇഇ മെയിൻ അഡ്മിറ്റ് കാർഡുകളുടെയും പകർപ്പുകൾ സഹിതം ഇമെയിൽ വഴി അറിയിക്കാമെന്ന് എൻടിഎ കൂട്ടിച്ചേർത്തു.