JEE Main 2025: ജെഇഇ മെയിൻ 2025 സെഷൻ 2 പരീക്ഷ ഏപ്രിൽ 2 മുതൽ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
JEE Main 2025 Session 2: ഏപ്രിൽ 8 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാമത്തെ ഷിഫ്റ്റിൽ പേപ്പർ 1 ബിഇ/ ബിടെക് പരീക്ഷയും നടക്കും. പേപ്പർ 2A (ബി.ആർക്ക്), പേപ്പർ 2B (ബി.പ്ലാനിംഗ്), പേപ്പർ 2A, 2B (ബി.ആർക്ക്, ബി.പ്ലാനിംഗ്) എന്നിവ ഏപ്രിൽ 9 ന് ആദ്യ ഷിഫ്റ്റിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കും

പ്രതീകാത്മക ചിത്രം
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2025 സെഷൻ 2 ന്റെ ഔദ്യോഗിക പരീക്ഷാ ഷെഡ്യൂൾ പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഷെഡ്യൂൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ജെഇഇ മെയിൻസ് സെഷൻ 2 ഏപ്രിൽ 2 മുതൽ ഏപ്രിൽ 9 വരെ നടക്കുമെന്ന് ഔദ്യോഗിക ഷെഡ്യൂളില്‍ വ്യക്തമാക്കുന്നു. പേപ്പർ 1 (ബിഇ/ബിടെക്) 2025 ഏപ്രിൽ 2, 3, 4, 7 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിലെ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയും നടക്കും.
ഏപ്രിൽ 8 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാമത്തെ ഷിഫ്റ്റിൽ പേപ്പർ 1 ബിഇ/ ബിടെക് പരീക്ഷയും നടക്കും. പേപ്പർ 2A (ബി.ആർക്ക്), പേപ്പർ 2B (ബി.പ്ലാനിംഗ്), പേപ്പർ 2A, 2B (ബി.ആർക്ക്, ബി.പ്ലാനിംഗ്) എന്നിവ ഏപ്രിൽ 9 ന് ആദ്യ ഷിഫ്റ്റിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കും. പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പും അഡ്മിറ്റ് കാർഡും എന്‍ഡിഎ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.



Read Also : ISRO YUVIKA 2025: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒയുടെ ‘യുവിക’; വിട്ടുകളയരുത് ഈ അവസരം
പരീക്ഷാ ഷെഡ്യൂൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോം പേജിൽ, ‘ജെഇഇ (മെയിൻ)-2025 സെഷൻ-2 പരീക്ഷാ ഷെഡ്യൂൾ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ലഭിക്കുന്ന പരീക്ഷാ ഷെഡ്യൂള്‍ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാം