JEE Main: ജെഇഇ മെയിന്‍ 2025; ഫൈനല്‍ ആന്‍സര്‍ കീയെത്തി; റിസല്‍ട്ട് നാളെ? ഒഴിവാക്കിയ ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് കിട്ടുമോ?
JEE Main 2025 Session 2 final answer key: താൽക്കാലിക ഉത്തരസൂചികകൾ ഏപ്രിൽ 11 ന് പുറത്തുവിട്ടിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്ക് ഒബ്ജക്ഷന്‍ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 13 വരെ സമയമുണ്ടായിരുന്നു. പിന്നീട് ഏപ്രില്‍ 17ന് ജെഇഇ മെയിൻ പോർട്ടലിൽ എൻടിഎ അന്തിമ ഉത്തരസൂചിക പുറത്തിറക്കി. എന്നാല്‍ പിന്നീട് ആ ലിങ്ക് നീക്കം ചെയ്തു

ജെഇഇ മെയിന്‍ 2025-ന്റെ ഫൈനല്‍ ആന്‍സര്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടു. നേരത്തെ ഉത്തരസൂചികയുടെ ലിങ്ക് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫൈനല്‍ ആന്‍സര്‍ കീ പുറത്തുവിട്ടത്. രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജെഇഇ മെയിൻ സെഷൻ 2 പ്രൊവിഷണൽ ഉത്തരസൂചികയിൽ ഒമ്പത് ഒമ്പത് പിഴവുകളുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്ക് പിന്‍വലിച്ചത്. ഏപ്രിൽ 2, 3, 4, 7, 8 തീയതികളിൽ ബിഇ, ബിടെക് പ്രവേശനത്തിനായി നടന്ന ജെഇഇ മെയിൻ 2025 സെഷൻ 2 പേപ്പർ 1 പരീക്ഷ എഴുതിയവര്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അന്തിമ ഉത്തരസൂചികകൾ പരിശോധിക്കാം.
താൽക്കാലിക ഉത്തരസൂചികകൾ ഏപ്രിൽ 11 ന് പുറത്തുവിട്ടിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്ക് ഒബ്ജക്ഷന്‍ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 13 വരെ സമയമുണ്ടായിരുന്നു. പിന്നീട് ഏപ്രില്‍ 17ന് ജെഇഇ മെയിൻ പോർട്ടലിൽ എൻടിഎ അന്തിമ ഉത്തരസൂചിക പുറത്തിറക്കി. എന്നാല്‍ പിന്നീട് ആ ലിങ്ക് നീക്കം ചെയ്തു. തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 18) അന്തിമ ഉത്തരസൂചിക പുറത്തുവിടുകയായിരുന്നു. റിസല്‍ട്ട് നാളെ (ഏപ്രില്‍ 19) പുറത്തുവിടുമെന്നാണ് വിവരം. എന്‍ടിഎയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒഴിവാക്കിയ ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് നല്‍കും. രണ്ടാം സെഷനിൽ 10 ലക്ഷത്തിലധികം പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു.
Read Also : NEET PG 2025: നീറ്റ് പിജി 2025; രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിച്ചു, അപേക്ഷിക്കേണ്ടതിങ്ങനെ




ഫൈനൽ ഉത്തരസൂചിക എങ്ങനെ പരിശോധിക്കാം?
- jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ആന്‍സര്‍ കീയുടെ ലിങ്ക് ഹോം പേജില്‍ ലഭ്യമാണ്
- ഉത്തരസൂചിക പിഡിഎഫ് ഫോർമാറ്റിൽ ലഭിക്കും
ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ലക്ഷ്യമിടുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ജെഇഇ മെയിൻ 2025 സെഷൻ 2 പരീക്ഷ നിര്‍ണായകമാണ്.