JEE Main 2025 : ജെഇഇ മെയിൻ അപേക്ഷ തീയതി നീട്ടില്ല, തിരുത്തലുകൾ നവംബർ 27ന് മുമ്പ് സമർപ്പിക്കണം; എടിഎ

JEE Main 2025 Dates : ഐഐടി, ഐഐഐടി, എൻഐടി തുടങ്ങിയ രാജ്യത്തെ ഒന്നാം നമ്പർ കോളേജുകളിലേക്കുള്ള പ്രവേശ പരീക്ഷയാണ് ജെഇഇ. 12-ാം ക്ലാസാണ് ജെഇഇ പരീക്ഷയ്ക്ക് വേണ്ടിയുള്ള യോഗ്യത

JEE Main 2025 : ജെഇഇ മെയിൻ അപേക്ഷ തീയതി നീട്ടില്ല, തിരുത്തലുകൾ നവംബർ 27ന് മുമ്പ് സമർപ്പിക്കണം; എടിഎ

പ്രതീകാത്മക ചിത്രം

Published: 

19 Nov 2024 18:36 PM

ഇപ്രാവശ്യത്തെ ജെഇഇ മെയിൻ (JEE Main 2025) പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി മാറ്റമുണ്ടാകില്ലയെന്ന് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി (NTA). നവംബർ 22-ാം തീയതിയാണ് ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ വരാത്താനുള്ള ജാലകം നവംബർ 26ന് തുറക്കും. 27-ാം തീയതി ജാലകം അടയ്ക്കുമെന്ന് എൻടിഎ അറിയിച്ചു. മറ്റ് സാങ്കേതിക പ്രശ്നങ്ങൾ നേരിടാതിരിക്കാൻ അവസാന സമയത്ത് മുമ്പ് തന്നെ അപേക്ഷ സമർപ്പിക്കാൻ എൻടിഎ പരീക്ഷാർഥികളോട് ആവശ്യപ്പെട്ടു.

കൂടാതെ സമർപ്പിച്ച അപേക്ഷയിൽ നിന്നും ഏതെല്ലാം വിവരങ്ങൾ തിരുത്താമെന്ന് എൻടിഐ വ്യക്തമാക്കി. പരീക്ഷാർഥിയുടെ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രെസ്, മേൽവിലാസം (സ്ഥിരം/നിലവിലേത്തതും), എമെർജെൻസി കോൺടാക്ട് നമ്പർ, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ സമർപ്പിച്ചതിന് ശേഷം മാറ്റം വരുത്താൻ സാധിക്കില്ല. മറ്റ് വിവരങ്ങളിൽ തിരുത്തൽ ഉണ്ടെങ്കിൽ നവംബർ 26,27 തിയതികളിൽ തുറക്കുന്ന ജാലകം വഴി മാറ്റം വരുത്താൻ സാധിക്കുന്നതാണ്.

ALSO READ : ICSI CSEET Result 2024 : കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ ഐസിഎസ്ഐ സിഎസ്ഇഇടി ഫലം പ്രഖ്യാപിച്ചു; ഫലം എവിടെ, എങ്ങനെ അറിയാം?

മാറ്റം വരുത്താൻ സാധിക്കുന്ന വിവരങ്ങൾ

  1. പേര്
  2. അമ്മയുടെ പേര്
  3. അച്ഛൻ്റെ പേര്
  4. പത്താം ക്ലാസ് വിവരങ്ങൾ
  5. 12-ാം ക്ലസ് വിവരങ്ങൾ
  6. പാൻ നമ്പർ
  7. ജനനതീയതി
  8. ലിംഗം
  9. കേറ്റഗറി
  10. സബ്-കേറ്റഗറി
  11. PwD സ്റ്റാറ്റസ്
  12. ഒപ്പ്

പരീക്ഷ സെൻ്ററുകൾ

ഇവയ്ക്ക് പുറമെ പരീക്ഷാർഥികൾക്ക് തങ്ങളുടെ പേപ്പറുകൾക്കും, പരീക്ഷ സെൻ്ററുകളിലും മാറ്റം വരുത്താൻ സാധിക്കുന്നതാണ്. പരീക്ഷാർഥികൾക്ക് ഇഷ്ടാനുസരണം പരീക്ഷ സെൻ്ററുകൾ അനുവദിക്കാനാകില്ല. സ്ഥിരം മേൽവിലാസം അല്ലെങ്കിൽ നിലവിലെ മേൽവിലാസം പരിഗണിച്ചാണ് പരീക്ഷ സെൻ്ററുകൾ നിർണയിക്കുകയെന്ന് എൻടിഐ അറിയിച്ചു.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ