JEE Advanced 2025: ജെഇഇ അഡ്വാന്‍സ്ഡ് അപേക്ഷ ഇന്ന് മുതല്‍; പരീക്ഷയ്ക്ക് അധികം ദിനങ്ങളില്ല; ആര്‍ക്കൊക്കെ അപേക്ഷിക്കാം?
JEE Advanced 2025 Details In Malayalam: ജെഇഇ അഡ്വാൻസ്ഡിനുള്ള യോഗ്യതാ പരീക്ഷയായ ജെഇഇ മെയിനിന്റെ ആദ്യ 2.5 ലക്ഷം റാങ്കുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ 2,50,236 പേരാണ് അപേക്ഷിക്കാന്‍ യോഗ്യത നേടിയത്

ജെഇഇ അഡ്വാന്‍സ്ഡിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. മെയ് രണ്ട് വരെ അപേക്ഷിക്കാം. മെയ് അഞ്ചാണ് ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി. മെയ് 11 മുതല്‍ 18 വരെയുള്ള തീയതികളില്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മെയ് 18നാണ് പരീക്ഷ. പേപ്പര്‍ 1 രാവിലെ 9 മുതല്‍ 12 വരെയും, പേപ്പര്‍ 2 ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയും നടക്കും. കാന്‍ഡിഡേറ്റ് റെസ്‌പോണ്‍സ് കോപ്പി മെയ് 22ന് ലഭിക്കും. താല്‍ക്കാലിക ആന്‍സര്‍ കീ മെയ് 26ന് പുറത്തുവിടും. മെയ് 27 വരെ ആന്‍സര്‍ കീയില്‍ ഫീഡ്ബാക്ക് രേഖപ്പെടുത്താം. ജൂണ്‍ രണ്ടിന് ഫൈനല്‍ ആന്‍സര്‍ കീയും, റിസല്‍ട്ടും പുറപ്പെടും.
ജെഇഇ അഡ്വാൻസ്ഡിനുള്ള യോഗ്യതാ പരീക്ഷയായ ജെഇഇ മെയിനിന്റെ ആദ്യ 2.5 ലക്ഷം റാങ്കുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ 2,50,236 പേരാണ് അപേക്ഷിക്കാന്‍ യോഗ്യത നേടിയത്. ജെഇഇ അഡ്വാന്‍സ്ഡിന് യോഗ്യത നേടിയവരുടെ എൻടിഎ സ്കോറിന്റെ കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫ് ചുവടെ നൽകിയിരിക്കുന്നു (കാറ്റഗറി, പെര്‍സെന്റൈല്‍, യോഗ്യത നേടിയവരുടെ എണ്ണം എന്നീ ക്രമത്തില്‍).
- യുആര്‍: 100 മുതല്‍ 93.1023262 വരെ, 97,321 പേര്‍
- യുആര്‍-പിഡബ്ല്യുബിഡി: 93.0950208 മുതല്‍ 0.0079349 വരെ, 3,950 പേര്‍
- ഇഡബ്ല്യുഎസ്: 93.0950208 മുതല്‍ 80.3830119 വരെ, 25,009 പേര്‍
- ഒബിസി: 93.0950208 മുതല്‍ 79.4313582 വരെ, 67,614 പേര്‍
- എസ്‌സി: 93.0950208 മുതല്‍ 61.1526933 വരെ, 37,519 പേര്‍
- എസ്ടി: 93.0950208 മുതല്‍ 47.9026465 വരെ, 18,823 പേര്‍




എങ്ങനെ അപേക്ഷിക്കാം?
https://jeeadv.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അപേക്ഷിക്കുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ബ്രോഷറും നല്‍കിയിട്ടുണ്ട്.