JEE Advanced 2024: അഡ്മിറ്റ് കാർഡ് നാളെ മുതൽ ഡൗൺലോഡ് ചെയ്യാം
JEE Advanced 2024: നാളെ രാവിലെ 10 മണിയ്ക്കാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിക്കുക. jeeadv.ac.in. എന്ന വൈബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്.
ന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ 10 മണിയ്ക്കാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിക്കുക.
jeeadv.ac.in. എന്ന വൈബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ജെ ഇ ഇ അഡ്വാന്‍സ്ഡ് 2024 മെയ് 26-ന് നടക്കും. പേപ്പര്‍ 1 രാവിലെ 9 മുതല്‍ 12 വരെയും പേപ്പര്‍ 2 ഉച്ചയ്ക്ക് 2:30 മുതല്‍ 5:30 വരെ നടക്കും. ജെഇഇ അഡ്വാന്‍സ്ഡ് രണ്ട് പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്നു, മൂന്ന് വിഭാഗങ്ങളുണ്ട്- ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്.
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം- jeeadv.ac.in. എന്ന വെബിസൈറ്റാണ് സന്ദർശിക്കേണ്ടത്. അതിൽ കയറിയ ശേഷം അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ക്രെഡൻഷ്യലുകൾ നൽകണം. അതായത് അപേക്ഷ നമ്പർ, ജനനത്തീയതി തുടങ്ങിയവ നൽകുക. Jഅപ്പോൾ അഡ്മിറ്റ് കാർഡിന്റെ പിഡിഎഫ് കാണാം. ഇത് ഡൗൺലോഡ് ചെയ്യാനായി സേവ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക.
അഡ്മിറ്റ് കാർഡ് പി ഡി എഫിൽ ഉദ്യോഗാർത്ഥിയുടെ പേര്, അപേക്ഷ നമ്പർ, ജനനത്തീയതി, ഷിഫ്റ്റ് ടൈമിംഗ്, പേപ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കും. ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡ് കൈവശം വയ്ക്കണം, അതില്ലാതെ അവരെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.