5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ITBP Recruitment: ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കാം

ITBP Constable Recruitment 2025: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. 24 ഡിസംബർ 2024 മുതൽ 22 ജനുവരി 2025 വരെ അപേക്ഷ നൽകാൻ സാധിക്കും.

ITBP Recruitment: ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കാം
Representational ImageImage Credit source: PTI
nandha-das
Nandha Das | Published: 17 Jan 2025 15:16 PM

കേന്ദ്ര സർക്കാരിന് കീഴിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്) എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 51 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. 24 ഡിസംബർ 2024 മുതൽ 22 ജനുവരി 2025 വരെ അപേക്ഷ നൽകാൻ സാധിക്കും.

ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്)

ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ മൊത്തം ഏഴ് ഒഴിവുകളാണ് ഉള്ളത്. ഇവർക്ക് പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസും ഏറ്റവും ഉയർന്ന പ്രായപരിധി 25 വയസുമാണ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

അപേക്ഷ നൽകുന്നവർ പ്ലസ് ടു പാസായിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനം/ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ (ഐടിഐ) നിന്ന് മോട്ടോർ മെക്കാനിക്കിൽ സർട്ടിഫിക്കറ്റ്. ഒരു വർക്ക്ഷോപ്പിൽ ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഡിപ്ലോമ നിർബന്ധം. 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്)

കോൺസ്റ്റബിൾ തസ്തികയിൽ മൊത്തം 44 ഒഴിവുകളാണ് ഉള്ളത്. ഇവർക്ക് പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസും ഏറ്റവും ഉയർന്ന പ്രായപരിധി 25 വയസുമാണ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

അപേക്ഷ നൽകുന്നവർ പത്താം ക്ലാസ്/ തത്തുല്യം പാസായിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനം/ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ (ഐടിഐ) നിന്ന് ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

എങ്ങനെ അപേക്ഷിക്കാം?

  • ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.itbpolice.nic.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന റിക്രൂട്മെന്റ് ലിങ്കിൽ കയറി, വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.
  • ശേഷം അപ്ലൈ ഓൺലൈൻ എന്ന ബട്ടൺ തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച യുസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
  • ആവശ്യപ്പെടുന്ന രേഖകൾ കൂടി അപ്ലോഡ് ചെയ്ത ശേഷം ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.