ITBP Recruitment: ഐടിബിപിയില്‍ കായികതാരങ്ങള്‍ക്ക് അവസരം; സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോണ്‍സ്റ്റബിളാകാം

ITBP Constable General Duty Recruitment: അത്‌ലറ്റിക്‌സ്, സ്വിമിങ്, ഷൂട്ടിങ്, ബോക്‌സിങ്, വെയ്റ്റ്‌ലിഫ്റ്റിങ്, തായ്‌ക്വോണ്ടോ, അമ്പെയ്ത്ത്, ജിംനാസ്റ്റിക്‌സ്, കബഡി, ഐസ് ഹോക്കി, ഹോക്കി, ഫുട്‌ബോള്‍, ഇക്വസ്‌റ്റേറിയന്‍, കയാകിങ്, റോവിങ്, വോളിബോള്‍, ജൂഡോ, റെസ്ലിങ്, ഹാന്‍ഡ്‌ബോള്‍, ഐസ് സ്‌കീയിങ്, പവര്‍ലിഫ്റ്റിങ്, ഖൊ ഖൊ, സൈക്ലിങ്, യോഗാസന, പെന്‍കാക്ക് സിലാറ്റ്, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയ മേഖലകളിലെ താരങ്ങള്‍ക്കാണ് അവസരം

ITBP Recruitment: ഐടിബിപിയില്‍ കായികതാരങ്ങള്‍ക്ക് അവസരം; സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോണ്‍സ്റ്റബിളാകാം

പ്രതീകാത്മക ചിത്രം

jayadevan-am
Published: 

07 Mar 2025 13:17 PM

ന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ കോണ്‍സ്റ്റബിളാകാന്‍ കായികതാരങ്ങള്‍ക്ക് അവസരം. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് നിയമനം. മാര്‍ച്ച് നാലിന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, സ്വിമിങ്, ഷൂട്ടിങ്, ബോക്‌സിങ്, വെയ്റ്റ്‌ലിഫ്റ്റിങ്, തായ്‌ക്വോണ്ടോ, അമ്പെയ്ത്ത്, ജിംനാസ്റ്റിക്‌സ്, കബഡി, ഐസ് ഹോക്കി, ഹോക്കി, ഫുട്‌ബോള്‍, ഇക്വസ്‌റ്റേറിയന്‍, കയാകിങ്, റോവിങ്, വോളിബോള്‍, ജൂഡോ, റെസ്ലിങ്, ഹാന്‍ഡ്‌ബോള്‍, ഐസ് സ്‌കീയിങ്, പവര്‍ലിഫ്റ്റിങ്, ഖൊ ഖൊ, സൈക്ലിങ്, യോഗാസന, പെന്‍കാക്ക് സിലാറ്റ്, ബാസ്‌കറ്റ്‌ബോള്‍ എന്നീ കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലുള്ള താരങ്ങള്‍ക്കാണ് ഒഴിവ്. ആകെ 133 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് 70 ഒഴിവുകള്‍. സ്ത്രീകള്‍ക്ക് 63.

21,700 മുതല്‍ 69,100 വരെയാണ് കോണ്‍സ്റ്റബിളി(ജനറല്‍ ഡ്യൂട്ടി)ന്റെ പേ സ്‌കെയില്‍. നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. 18 വയസ് മുതല്‍ 23 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷനോ അല്ലെങ്കില്‍ തത്തുല്യമായതോ ആണ് വിദ്യാഭ്യാസ യോഗ്യത.

ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അംഗീകരിച്ചിട്ടുള്ള രാജ്യാന്തര സ്‌പോര്‍ട്‌സ് ഇവന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍, നാഷണല്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് യോഗ്യത. വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

Read Also : KTET 2025: കെ-ടെറ്റ് പരീക്ഷയ്ക്ക് ഇനി മുതൽ തമിഴ്, കന്നഡ ഭാഷകളിലും ചോദ്യക്കടലാസ്

ഇത്തരം കായിക ഇവന്റുകളില്‍ പങ്കെടുക്കുകയോ, മെഡലുകള്‍ നേടുകയോ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ ഇവന്റുകളിലും മെഡലുകള്‍ നേടിയിട്ടുള്ളവര്‍ക്ക് അതനുസരിച്ച് പോയിന്റുകള്‍ ലഭിക്കും. ഉദാഹരണത്തിന് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ വ്യക്തിക്ക് 100, സില്‍വര്‍-96, വെങ്കലം-92, പങ്കാളിത്തം-80 എന്നിങ്ങനെയാണ് മാര്‍ക്ക്. യൂത്ത്/ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയവര്‍ക്ക് 20, വെള്ളി 16, വെങ്കലം 12 എന്നിങ്ങനെയാണ് പോയിന്റ്. ഓരോ ഇവന്റ് പ്രകാരം പരിഗണനയും ലഭിക്കും. പുരുഷന്മാര്‍ക്ക് 170 സെ.മി ഉയരം വേണം. സ്ത്രീകള്‍ക്ക് 157 സെ.മീ മതി.

എങ്ങനെ അപേക്ഷിക്കാം

https://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം മുഴുവനായും വായിച്ച് മനസിലാക്കണം. അണ്‍റിസര്‍വ്ഡ്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 100 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും ഫീസില്ല.

എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ