5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISRO YUVIKA 2025: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒയുടെ ‘യുവിക’; വിട്ടുകളയരുത് ഈ അവസരം

ISRO YUVIKA 2025 Details: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒ നടത്തുന്ന ‘യങ് സയന്റിസ്റ്റ് പ്രോഗ്രാമാ'ണ് യുവിക. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി നടത്തുന്നത്. ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭിക്കും. ഇതുവഴി ശാസ്ത്രമേഖലയില്‍ കരിയറുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍

ISRO YUVIKA 2025: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒയുടെ ‘യുവിക’; വിട്ടുകളയരുത് ഈ അവസരം
ഐഎസ്ആര്‍ഒ യുവിക Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 12 Mar 2025 12:09 PM

മ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒ നടത്തുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാമായ ‘യുവിക’യിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 23ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഏപ്രില്‍ ഏഴിന് ആദ്യ സെലക്ഷന്‍ പട്ടിക പുറത്തുവിടും. മെയ് 19 മുതല്‍ 30 വരെയാണ് പരിപാടി നടത്തുന്നത്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ അവബോധം പകരുകയാണ് ലക്ഷ്യം.

ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭിക്കും. ഇതുവഴി ശാസ്ത്രമേഖലയില്‍ കരിയറുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Read Also : ISRO YUVIKA 2025: ഈ അവസരം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്; ഐഎസ്ആര്‍ഒയുടെ ‘യുവിക’ വഴിത്തിരിവാകാം; രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌

എട്ടാം ക്ലാസിലെ മാര്‍ക്ക്, സയന്‍സ് ഫെയറിലെ പങ്കാളിത്തം, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാകും വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ അടക്കമുള്ള ഐഎസ്ആര്‍ഒയുടെ ഏഴ് കേന്ദ്രങ്ങളിലാണ് യുവിക നടത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ യാത്രാചെലവ് തിരികെ നല്‍കും. ഭക്ഷണച്ചെലവ്, കോഴ്‌സ് മെറ്റീരിയൽ, താമസം മുതലായവ ഐഎസ്ആര്‍ഒ വഹിക്കുന്നതാണ്. https://jigyasa.iirs.gov.in/yuvika എന്ന വെബ്‌സൈറ്റില്‍ യുവികയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതേ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.