ISRO Free Course: സൗജന്യ എഐ കോഴ്സുകളുമായി ഐഎസ്ആർഒ; എങ്ങനെ അപേക്ഷിക്കാം?

ISRO FREE COURSE ON AI: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡീപ് ലേർണിംഗ്, എന്നീ വിഷയങ്ങളിൽ 5 ദിവസത്തെ സൗജന്യ ഓൺലൈൻ കോഴ്സ് നടത്താൻ ഐഎസ്ആർഒ

ISRO Free Course: സൗജന്യ എഐ കോഴ്സുകളുമായി ഐഎസ്ആർഒ; എങ്ങനെ അപേക്ഷിക്കാം?

(Image Courtesy: Pinterest)

Updated On: 

08 Aug 2024 13:18 PM

ഇന്ത്യൻ സ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ആർഒ) 2024 ഓഗസ്റ്റ് 19 മുതൽ 23 വരെ 5 ദിവസത്തെ സൗജന്യ ഓൺലൈൻ കോഴ്‌സ് സംഘടിപ്പിക്കുന്നു. എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), എംഎൽ (മെഷീൻ ലേണിംഗ്), ഡിഎൽ (ഡീപ് ലേർണിംഗ്) എന്നീ വിഷയങ്ങളെ കുറിച്ചാണ് കോഴ്സിൽ ചർച്ച ചെയ്യുന്നത് . ക്ലാസുകൾ വൈകുന്നേരം 4 മണി മുതൽ 5:30 വരെ ഓൺലൈൻ ആയി നടക്കും.

 കോഴ്സിന്റെ ഉള്ളടക്കം

  • എഐ,എംഎൽ, ഡിഎൽ എന്നീ വിഷയങ്ങളുടെ ആമുഖം.
  • മെഷീൻ ലേണിംഗ് രീതികൾ.
  • സിഎൻഎൻ, ആർഎൻഎൻ, ആർ-സിഎൻഎൻ, ഫാസ്റ്റർ ആർസിഎൻഎൻ, എസ്എസ്ഡി, യോലോ തുടങ്ങിയ ഡീപ് ലേർണിംഗ് ആശയങ്ങളും ഉപയോഗവും .
  • ഗൂഗിൾ എർത്ത് എൻജിൻ വഴി മെഷീൻ ലേർണിംഗ്.
  • മെഷീൻ/ഡീപ് ലേർണിംഗ് മോഡലുകൾക്കായി പൈത്തൺ എങ്ങനെ ഉപയോഗിക്കാം.

ഈ കോഴ്‌സ് ഐഎസ്ആർഒ-യുടെ ഇ-ക്ലാസ് പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായാണ് നടക്കുക. പങ്കെടുക്കാൻ ഫീസ് ആവശ്യമില്ല.

യോഗ്യത

  • സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ജിയോഇൻഫോർമാറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം.
  • എഐ, എംഎൽ, ഡിഎൽ എന്നീ വിഷയങ്ങൾ പഠിക്കാനും അറിയാനും താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം.

രജിസ്ട്രേഷൻ

താൽപ്പര്യമുള്ളവർക്ക് ഈ കോഴ്‌സിന് രജിസ്റ്റർ ചെയ്യാനും അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാനും ഈ ലിങ്ക് https://elearning.iirs.gov.in/edusatregistration/ വഴി സാധിക്കും.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ (ഫസ്റ്റ് കം ഫസ്റ്റ് സെർവ്).

 

  • വ്യക്തിഗത രജിസ്ട്രേഷനുകൾക്ക് അംഗീകാരം സ്വയമേവ നൽകപ്പെടും. അവർക്ക് ഐഎസ്ആർഒ എൽഎംഎസ്-നുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിക്കും.
  •  നോഡൽ സെൻററുകൾ വഴിയും അപേക്ഷിക്കാം. അപേക്ഷക്ക് അംഗീകാരം ലഭിച്ചില്ലെങ്കിൽ, ബന്ധപ്പെട്ട നോഡൽ സെൻറർ കോർഡിനേറ്ററെ ബന്ധപ്പെടണം.

 

കോഴ്‌സ് ഷെഡ്യൂൾ

ഓൺലൈൻ ലക്ചറുകൾ എല്ലാ ദിവസവും വൈകീട്ട്  4 മണി മുതൽ 5:30  വരെ നടക്കും.

  • ഓഗസ്റ്റ് 19: എഐ,എംഎൽ, ഡിഎൽ എന്നീ വിഷയങ്ങളുടെ ആമുഖം – ഡോ. പൂനം സേത് തിവാരി
  • ഓഗസ്റ്റ് 20: മെഷീൻ ലേണിംഗ് രീതികൾ – ഡോ. ഹിന പാണ്ടെ
  •  ഓഗസ്റ്റ് 21: സിഎൻഎൻ, ആർഎൻഎൻ, ആർ-സിഎൻഎൻ, ഫാസ്റ്റർ ആർസിഎൻഎൻ, എസ്എസ്ഡി, യോലോ തുടങ്ങിയ ഡീപ് ലേർണിംഗ് ആശയങ്ങളും ഉപയോഗവും – ഡോ. പൂനം സേത് തിവാരി
  •  ഓഗസ്റ്റ് 22: ഗൂഗിൾ എർത്ത് എൻജിൻ വഴി മെഷീൻ ലേണിംഗ് – ഡോ. കമൽ പാണ്ടെ
  • ഓഗസ്റ്റ് 23: മെഷീൻ/ഡീപ് ലേർണിംഗ് മോഡലുകൾക്കായി പൈത്തൺ എങ്ങനെ ഉപയോഗിക്കാം – രവി ഭണ്ഡാരി

70% ഹാജരോടെ കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ‘കോഴ്‌സ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്’ ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഐഎസ്ആർഒ ലേണിംഗ് മാനേജ്‌മെൻറ്സ് സിസ്റ്റത്തിൽ (ISRO-LMS) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

 

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?