ITBP Recruitment 2024: ഐടിബിപിയിൽ അവസരം; ഉയർന്ന ശമ്പളം, പത്താം ക്ലാസ് യോഗ്യത, എങ്ങനെ അപേക്ഷിക്കാം
ITBP Recruitment for Constable Vacancies 2024: അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ എട്ട് മുതൽ നവംബർ ആറ് വരെ അപേക്ഷിക്കാം. 21700 മുതൽ 69000 രൂപ വരെയാണ് ശമ്പളം.
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി) കോൺസ്റ്റബിൾ (ഡ്രൈവർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 545 ഒഴിവുകളാണുള്ളത്. ജനറൽ സർവീസ് ഗ്രൂപ്പ് സി (നോൺ-ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) വിഭാഗത്തിന് കീഴിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://recruitment.itbpolice.nic.in/rect/index.php സന്ദർശിക്കുക.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ എട്ട് മുതൽ നവംബർ ആറ് വരെ അപേക്ഷിക്കാം. 21700 മുതൽ 69000 രൂപ വരെയാണ് ശമ്പളം.
യോഗ്യത
അംഗീകൃത ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും പത്താം ക്ലാസ്/തത്തുല്യം പാസായിരിക്കണം.
ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
പ്രായം
അപേക്ഷകരുടെ പ്രായം 21-നും 27-നും ഇടയിലായിരിക്കണം.
ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്
ഫിസിക്കൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവ പാസായാൽ അടുത്ത ഘട്ടം ഡ്രൈവിംഗ് ടെസ്റ്റ് ആണ്. ഈ ഘട്ടങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഡോക്യുമെന്ററി വെരിഫിക്കേഷൻ, മെഡിക്കൽ എക്‌സാമിനേഷൻ എന്നിവയുണ്ടാകും.
ALSO READ: റെയിൽവേ ജോലിയാണോ ലക്ഷ്യം; ഇങ്ങനെ തയ്യാറെടുക്കൂ… പരീക്ഷ ഉടൻ
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://recruitment.itbpolice.nic.in/rect/index.php സന്ദർശിക്കുക.
- പേജ് തുറന്ന് വരുമ്പോൾ, ഐടിബിപി റിക്രൂട്ട്മെന്റ് 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.
- ആവശ്യമായ ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക.
- സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.