Railway Recruitment 2025: പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ നിങ്ങൾ? റെയിൽവേയിൽ അവസരം
Indian Railway Recruitment 2025: രാജ്യത്തെ മുഴുവനായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലാണ്.
![Railway Recruitment 2025: പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ നിങ്ങൾ? റെയിൽവേയിൽ അവസരം Railway Recruitment 2025: പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ നിങ്ങൾ? റെയിൽവേയിൽ അവസരം](https://images.malayalamtv9.com/uploads/2025/01/RRB-Group-D-Recruitment.jpg?w=1280)
ഇന്ത്യൻ റെയിൽവേ റിക്രൂട്ടമെന്റ് ബോർഡ് (RRB) ലെവൽ വൺ ശമ്പളസ്കെയിലുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ഡി എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിന്റെ ഔദ്യോഗിക അറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ മുഴുവനായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലാണ്.
റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിതക്വാട്ടയുണ്ട്. ഈ വിഭാഗത്തിലെ 540 പേർക്കാണ് ദക്ഷിണ റെയിൽവേയിൽ അവസരമുള്ളത്. ഇതിനായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 22 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.
Also Read:സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ; ഹാള്‍ടിക്കറ്റ് എപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
യോഗ്യതയും മറ്റ് വിവരങ്ങളും
തസ്തികകൾ: അസിസ്റ്റന്റ് (സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്‌ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്‌നർ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, എൻജിനീയറിങ്, ഇലക്‌ട്രിക്കൽ, ട്രാഫിക് എന്നീ വകുപ്പുകൾക്ക് കീഴിൽ.
പ്രായപരിധി: തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 നും 36 നും ഇടയിലാണ് . ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും, എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ, ഇ.ഡബ്ല്യു.എസ്.-10 വർഷം, ഒ.ബി.സി. (എൻ.സി.എൽ.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.
അടിസ്ഥാന ശമ്പളം: 18,000 രൂപ.
യോഗ്യത: ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ/തത്തുല്യമായ അല്ലെങ്കിൽ എൻസിവിടി നൽകുന്ന നാഷണൽ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) പാസായിരിക്കണം .
സെലക്ഷൻ പ്രക്രിയ: തിരഞ്ഞെടുപ്പിനായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് , ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ , ഫൈനൽ എംപാനൽമെൻ്റ് എന്നിവ ഉണ്ടാകും. 100 ചോദ്യങ്ങൾ അടങ്ങുന്നതാകും പരീക്ഷ. ഒരു ചോദ്യത്തിന് ഒരു മാർക്ക്. ജനറൽ സയൻസ് (25 ചോദ്യങ്ങൾ), ഗണിതം (25 ചോദ്യങ്ങൾ), ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ് (30 ചോദ്യങ്ങൾ), ജനറൽ അവയർനെസ് ആൻഡ് കറൻ്റ് അഫയേഴ്‌സ് (20 ചോദ്യങ്ങൾ) എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ആർആർബി വെബ്സൈറ്റ് സന്ദർശിക്കുക.