5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IOCL Recruitment: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലി; അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറാകാം

Indian Oil Assistant Quality Control Officers Recruitment 2025: കെമിസ്ട്രിയിലോ തത്തുല്യ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇൻഓർഗാനിക്, ഓർഗാനിക്, അനലിറ്റിക്കൽ, ഫിസിക്കൽ, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നിവ എം.എസ്‌സി. കെമിസ്ട്രിയിലെ തത്തുല്യ വിഷയങ്ങളിൽ ഉൾപ്പെടും

IOCL Recruitment: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലി; അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറാകാം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 04 Mar 2025 12:59 PM

ന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 97 ഒഴിവുകളുണ്ട്. അണ്‍ റിസര്‍വ്ഡ്-45, എസ്‌സി-13, എസ്ടി-6, ഒബിസി (നോണ്‍ ക്രീമി ലെയര്‍)-24, ഇഡബ്ല്യുഎസ്-9 എന്നിങ്ങനെ ഒഴിവുകള്‍ അനുവദിച്ചിരിക്കുന്നു. കെമിസ്ട്രിയിലോ തത്തുല്യ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇൻഓർഗാനിക്, ഓർഗാനിക്, അനലിറ്റിക്കൽ, ഫിസിക്കൽ, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നിവ എം.എസ്‌സി. കെമിസ്ട്രിയിലെ തത്തുല്യ വിഷയങ്ങളിൽ ഉൾപ്പെടും. ബയോകെമിസ്ട്രി, ഫാർമസി, ടോക്സിക്കോളജി, ജിയോകെമിസ്ട്രി, ഫാർമക്കോളജി, ഫുഡ് ടെക്നോളജി തുടങ്ങിയവ പരിഗണിക്കില്ല.

ജനറല്‍, ഒബിസി, ഇഡബ്ല്യുസി വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. വിദ്യാഭ്യാസ യോഗ്യതകള്‍ റെഗുലര്‍ കോഴ്‌സിലായിരിക്കണം പൂര്‍ത്തിയാക്കേണ്ടത്.

പെട്രോളിയം / പെട്രോ കെമിക്കൽ / പോളിമർ / ഫെർട്ടിലൈസർ യൂണിറ്റ് ലബോറട്ടറികളിൽ ടെസ്റ്റ്ങ്, ആര്‍ & ഡി, ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയില്‍ ഏതെങ്കിലും ടെസ്റ്റ്ങ്, ആര്‍ & ഡി, ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

അല്ലെങ്കില്‍ എന്‍എബിഎല്‍ അംഗീകൃത ലബോറട്ടറിയിലെ എക്‌സീപിരിയന്‍സും മതി. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, എന്‍ഡിടി തുടങ്ങിയവ പരിഗണിക്കില്ല. ഒരു അക്കാദമിക് സ്ഥാപനത്തിലെ അധ്യാപന, ഗവേഷണ പരിചയം പരിഗണിക്കില്ല. 30 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.

Read Also : BOI Apprentice 2025 : ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാം, കേരളത്തിലടക്കം അവസരം

ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കക്ഷന്‍/ഗ്രൂപ്പ് ടാസ്‌ക്, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 പേ സ്‌കെയിലില്‍ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ ബോണ്ടുണ്ടായിരിക്കും. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്.

എങ്ങനെ അയക്കാം?

ഐ‌ഒ‌സി‌എൽ വെബ്‌സൈറ്റ് (www.iocl.com) വഴി അപേക്ഷ അയക്കാം. ‘വാട്ട്‌സ് ന്യൂ’ ഓപ്ഷനില്‍ ‘റിക്രൂട്ട്‌മെന്റ് ഓഫ് അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസേഴ്‌സ്-2025’ എന്നത് തിരഞ്ഞെടുക്കണം. തുടര്‍ന്ന് ലഭിക്കുന്ന ലിങ്കില്‍ അപേക്ഷിക്കുന്നതിനുള്ള ഓപ്ഷന്‍ ലഭിക്കും. ഇതിന് മുമ്പ് അപേക്ഷയുമായി ബന്ധപ്പെട്ട വിജ്ഞാപനം മുഴുവനായും വായിച്ച് മനസിലാക്കേണ്ടതാണ്.