IOCL Recruitment: ഇന്ത്യൻ ഓയിലിൽ അപ്രന്റീസ് അവസരം; കേരളത്തിലും ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ

Indian Oil Corporation Limited Apprentice Recruitment: ട്രേഡ് അപ്രന്റീസ്, ടെക്‌നിഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

IOCL Recruitment: ഇന്ത്യൻ ഓയിലിൽ അപ്രന്റീസ് അവസരം; കേരളത്തിലും ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ

Indian Oil Corporation

Updated On: 

18 Jan 2025 17:16 PM

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) തെക്കൻ മേഖലയിൽ അപ്രന്റീസ് ഒഴിവുകൾ. ഐഒസിഎൽ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തുവിട്ടത്. ആകെ 200 ഒഴിവുകളാണ് ഉള്ളത്. ഇതിൽ കേരളത്തിൽ മാത്രം 15 ഒഴിവുകൾ ഉണ്ട്. ട്രേഡ് അപ്രന്റീസ്, ടെക്‌നിഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. ജനുവരി 17 മുതൽ ഫെബ്രുവരി 16 വരെ അപേക്ഷ സമർപ്പിക്കാം.

ട്രേഡ് അപ്രന്റീസ്

ട്രേഡ് അപ്രന്റീസ് തസ്തികയിൽ മൊത്തം 55 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കുന്നവർ അംഗീകൃത സ്ഥാപനത്തിന് നിന്നും പത്താം ക്ലാസ്/ തത്തുല്യം പാസായിരിക്കണം. കൂടാതെ, ബന്ധപ്പെട്ട ട്രേഡിൽ വർഷത്തെ ഐടിഐയിൽ നിന്നും ഡിപ്ലോമ നിർബന്ധം. 2025 ജനുവരി 31ന് 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ടെക്‌നിഷ്യൻ അപ്രന്റീസ്

ട്രേഡ് അപ്രന്റീസ് തസ്തികയിൽ മൊത്തം 25 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം. 2025 ജനുവരി 31ന് 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഗ്രാജുവേറ്റ് അപ്രന്റീസ്

ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികയിൽ ആകെ 120 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ നൽകുന്നവർ അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. 2025 ജനുവരി 31ന് 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

ഓരോ ട്രേഡിനും നിശ്ചിത യോഗ്യതയിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും അപ്രൻ്റീസിനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. തിരഞ്ഞെടുപ്പിനായി എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല. അതേസമയം, രണ്ട് ദ്യോഗാർത്ഥികൾക്ക് ഒരേ മാർക്ക് ഉണ്ടെങ്കിൽ, പ്രായമായ ആൾക്കാകും മുൻഗണന നൽകുക. അപേക്ഷ നൽകിയവരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെൻ്റ് വെരിഫിക്കേഷനും മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുകൾക്കും ഹാജരാകണം. NAPSNATS പോർട്ടൽ വഴിയാണ് തിരഞ്ഞെടുപ്പ്. ഇതിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കൂ.

അപേക്ഷാ പ്രക്രിയ

NAPSNATS പോർട്ടൽ വഴിയാണ് ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അപ്രൻ്റീസ് തസ്തികകളിലേക്ക് അപേക്ഷ നൽകേണ്ടത്. അറിയിപ്പിൽ നൽകിയിരിക്കുന്ന എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കേണ്ടത് നിർണായകമാണ്. NAPSNATS പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം, അവരുടെ പ്രൊഫൈലുകൾ വഴി ഉദ്ദേശിക്കുന്ന തസ്തികയിലേക്ക് അപേക്ഷ നൽകാം. കൃത്യമായി വിവരങ്ങൾ പൂരിപ്പിച്ചു നൽകിയ ശേഷം ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്തു നൽകണം. അപേക്ഷയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ അല്ലെങ്കിൽ അപൂർണ്ണമായ അപേക്ഷകൾ എന്നിവ ഉണ്ടെങ്കിൽ നിരസിക്കപ്പെടും. ഫെബ്രുവരി 16 രാത്രി 11:55 വരെ അപേക്ഷ സമർപ്പിക്കാം.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ