Indian Navy Recruitment: കായികതാരങ്ങള്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
Indian Job Vacancy 2024: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കുന്നതിനുള്ള മറ്റ് യോഗ്യത വെബ്‌സൈറ്റില്‍ ഉണ്ട്. അവിവാഹിതര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.indi
കായികതാരങ്ങള്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം. നേവിയില്‍ സെയ്‌ലറാകുന്നതിനാണ് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എന്‍ട്രി പെറ്റി ഓഫീസര്‍, ഡയറക്ട് എന്‍ട്രി ചീഫ് പെറ്റി ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കുന്നതിനുള്ള മറ്റ് യോഗ്യത വെബ്‌സൈറ്റില്‍ ഉണ്ട്. അവിവാഹിതര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈഫന്റ് ലഭിക്കും. പിന്നീട് വിവിധ ആനുകൂല്യങ്ങളോടെ 15 വര്‍ഷത്തെ നിയമനം.
Also Read: UGC-NET exam 2024 new dates: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ
കായിക ഇനങ്ങള്‍
- അത്‌ലറ്റിക്‌സ്
- അക്വാട്ടിക്‌സ്
- ബാസ്‌ക്കറ്റ് ബോള്‍
- ബോക്‌സിങ്
- ക്രിക്കറ്റ്
- ഇക്വസ്ട്രിയന്‍
- ഫുട്‌ബോള്‍
- ഫെന്‍സിങ്
- ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സ്
- ഹാന്‍ഡ്‌ബോള്‍
- ഹോക്കി
- കബഡി
- വോളിബോള്‍
- വെയ്റ്റ്‌ലിഫ്റ്റിങ്
- റെസിലിങ്
- സ്‌ക്വാഷ്
- ഗോള്‍ഫ്
- ടെന്നിസ്
- കയാക്കിങ് ആന്റ് കനോയിങ്
- റോവിങ്
- ഷൂട്ടിങ്
- സെയിലിങ്
പ്രായപരിധി– 17 മുതല്‍ 25 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. 1999 നവംബര്‍ ഒന്നിനും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ശാരീരിക യോഗ്യത
പുരുഷന്‍ ഉയരം- 157 സെ.മീ
സ്ത്രീ ഉയരം- 152 സെ.മീ
അപേക്ഷ ജൂലൈ 20ന് മുമ്പായി https://www.joinindiannavy.gov.in/ എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം.