Indian Navy Recruitment 2024: എഞ്ചിനീയർമാർക്കും എംസിഎക്കാർക്കും നേവിയിൽ അവസരം; പ്രായപരിധി 25 വയസ് വരെ മാത്രം
Indian Navy Recruitment 2024 For Information Technology Branch : അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും മാത്രമെ അപേക്ഷ സമർപ്പിക്കാനാകൂ. പത്ത് വർഷത്തേക്കാകും നിയമനം.
കമ്പ്യൂട്ടർ എഞ്ചിനീയർമാർക്കും എംസിഎ, എം എസ് സിക്കാർക്കും നാവികസേനയിൽ (Indian Navy) അവസരം. നാവികസേനയുടെ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്ത് വർഷത്തെ ഷോർട്ട് സർവീസ് കമ്മീഷൻ (SSC) നിയമപ്രകാരമാകും നിയമനം. 18 ഓഴിവുകളാണ് നാവികസേനയുടെ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗത്തിൽ നിലവിലുള്ളത്. ഓഗസ്റ്റ് 16-ാം തീയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റായ www.joinindiannavy.gov.in കയറി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രായവും യോഗ്യതയും
പത്തിലും പ്ലസ് ടുവിലും ഇംഗ്ലീഷിന് കുറഞ്ഞത് 60% മാർക്ക് കരസ്ഥമാക്കിയിരിക്കണം. പത്തിലെയും പ്ലസ് ടുവിലെയും ആകെ മാർക്ക് 60 ശതമാനത്തിൽ അധികമായിരിക്കണം.
കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇൻഫോർമേഷൻ ടെക്നോളജി, സോഫ്റ്റ്വെയർ സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിങ്, കമ്പ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിങ്, ഡാറ്റ അനലെക്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് എന്നിവയിൽ എം എസ് സി/ബിഇ/ബിടെക്/എം ടെക് നേടിയവർ.
അല്ലെങ്കിൽ
എംസിഎയ്ക്കൊപ്പം കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫോർമേഷൻ ടെക്നോളജിയിൽ ബിരുദമുള്ളവരായിരിക്കണം (ബിസിഎ/ബി എസ് സി).
ALSO READ : Territorial Army Recruitment: ടെറിട്ടോറിയല്‍ ആര്‍മിയില്‍ എങ്ങനെ ജോലി ലഭിക്കും; യോഗ്യതകള്‍ ഇപ്രകാരം
25 വയസാണ് പ്രായപരിധി. ജനുവരി രണ്ട് 2000ത്തിനും ജൂലൈ ഒന്ന് 2005നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ ബിരുദമോ ബിരുദാനന്ത ബിരുദത്തിലോ അവസാനം വർഷം പഠിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാനാകും.
എൻസിസിയുടെ സി സർട്ടിഫിക്കേറ്റുള്ളവർക്ക് അഞ്ച് ശതമാനം മാർക്കിൽ ഇളവ് ലഭിക്കുന്നതാണ്.
മെഡിക്കൽ പരിശോധന
നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിർദേശിക്കും വിധം എസ്എസ്ബി പരീക്ഷാർഥികൾക്ക് മെഡിക്കൽ പരിശോധനയുണ്ടായിരിക്കുന്നതാണ്. മെഡക്കൽ പരിശോധന സെൻ്ററുകൾ പിന്നീട് അറിയിക്കുന്നതാണ്.
വിദ്യാഭ്യാസം യോഗ്യതയ്ക്ക് അനുസരിച്ചാണ് എസ്എസ്ബിയുടെ പരീക്ഷയ്ക്കും ഇൻ്റവ്യൂവിനായി ഷോർട്ട്ലിസ്റ്റ് ചെയ്യുക. നിലവിൽ ബി.ടെക് വിദ്യാർഥികളായിട്ടുള്ളവർക്ക് അവരുടെ അഞ്ചാം സെമസ്റ്ററിൻ്റെ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാൽ മതി. ബിരുദാനന്തര ബിരുദം പഠിക്കുന്നവർക്ക് അവാസന വർഷത്തെ മാർക്ക് ലിസ്റ്റും പരിഗണിക്കുന്നതാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരുടെ പട്ടിക ഇമെയിൽ അല്ലെങ്കിൽ എസ്.എം.എസായി അറിയിക്കുന്നതാണ്.
നിയമനം
പത്ത് വർഷത്തെ എസ് എസ് സി പ്രകാരമാണ് തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക. തുടർന്ന് നാല് വർഷം വരെ നിയമനം നീട്ടിയേക്കാം. പ്രകടനത്തിന് അനുസരിച്ചാകും നിയമനം നീട്ടുന്നതിൽ തീരുമാനം എടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറാഴ്ച ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ നേവൽ ഓറിയേൻ്റേഷൻ ക്ലാസുകൾ ലഭിക്കും. നാവികസേനയുടെ കപ്പിലിൽ ട്രെയിനിങ്ങും ലഭിക്കുന്നതാണ്. സബ് ലെഫ്റ്റനെൻ്റ് എന്ന റാങ്കിലാകും നിയമനം. ട്രെയിനിങ് വേളയിൽ വിവാഹിതരാകുന്ന പരീക്ഷാർഥികളെ ഉടൻ പോസ്റ്റിൽ നിന്നും അയോഗ്യരാക്കുന്നതാണ്. ട്രെയ്നിങ്ങിനും ശേഷം രണ്ടാം പ്രൊബേഷനുമുണ്ടായിരിക്കുന്നതാണ്. വിശദമായ വിവരങ്ങൾ നാവികസേന ഔദ്യോഗിക വെബ്സൈറ്റിൽ പുറപ്പെടുവിച്ച അറിയിപ്പിൽ ഉണ്ടാകുന്നതാണ്.