Navy Recruitment 2024: നേവിയാണോ സ്വപ്നം; ഇപ്പോൾ അപേക്ഷിക്കാൻ അവസരം

Indian Navy invites applications: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഓരോന്നിനും 40 ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം.

Navy Recruitment 2024: നേവിയാണോ സ്വപ്നം; ഇപ്പോൾ അപേക്ഷിക്കാൻ അവസരം

INDIAN-NAVY - Photo TV Marathi

Updated On: 

08 Sep 2024 12:15 PM

ന്യൂഡൽഹി: നേവിയിലെ ജോലിയാണോ നിങ്ങളുടെ സ്വപ്നം, എങ്കിൽ അപേക്ഷിക്കാൻ ഇപ്പോൾ അവസരം. മെഡിക്കൽ ബ്രാഞ്ചിൽ സെയിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യൻ നേവി ഇപ്പോൾ. നവംബർ 2024 ബാച്ചിലെ എസ്എസ്ആർ (മെഡിക്കൽ അസിസ്റ്റന്റ്) ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം ഉള്ളത്. യോ​ഗ്യരായ ഉദ്യോഗാർഥികൾക്ക് https://www.joinindiannavy.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയും. സെപ്റ്റംബർ ഏഴ് മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 17 വരെയാണ് അപേക്ഷിക്കാൻ കഴിയുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം

 

  • 10 , പ്ലസ് ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാർക്ക് അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ആദ്യഘട്ടം.
  • രണ്ടാംഘട്ടത്തിൽ ശാരീരിക ക്ഷമതാ പരിശോധനയും എഴുത്തുപരീക്ഷയും വൈദ്യപരിശോധനയും ഉണ്ട്.
  • ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് പരീക്ഷ നടത്തുന്നത്. എഴുത്തുപരീക്ഷയിൽ നൂറ് ചോദ്യങ്ങളുണ്ടാകും.
  • ഇംഗ്ലീഷ്, സയൻസ്, ബയോളജി, ജനറൽ അവയേർനെസ്/റീസണിങ് എബിലിറ്റി എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് ചോദ്യങ്ങൾ ഉണ്ടാവുക.
  • സിലബസ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ് ഇതനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം.
  • പരീശീലന വേളയിൽ പ്രതിമാസ സ്റ്റൈപ്പൻഡായി 14,600 രൂപ കിട്ടും. പരിശീലനത്തിന് ശേഷം ശമ്പളമായി 21,700 മുതൽ 69,100 വരെയായിരിക്കും ലഭിക്കുക.

 

അപേക്ഷിക്കാൻ

 

  • ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.joinindiannavy.gov.in/ സന്ദർശിക്കുക
  • ഹോംപേജിലെ അപ്ലൈ ഓൺലൈനിൽ ക്ലിക്ക് ചെയ്യുക
  • രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകിയ ശേഷം എല്ലാം ശരിയാണോ എന്ന് ഉറപ്പു വരുത്തി സബ്മിറ്റ് ചെയ്യുക
  • അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
  • അപേക്ഷാ ഫീ നൽകുക
  • ഫോം സബ്മിറ്റ് ചെയ്യുക
  • ശേഷം കൺഫർമേഷൻ പേജ് ഭാവി ആവശ്യങ്ങൾക്കായി സേവ് ചെയ്യുക.

 

ആർക് അപേക്ഷിക്കാം

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഓരോന്നിനും 40 ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം. ആകെ മൊത്തതിൽ 50 ശതമാനം മാർക്ക് നേടണം. അപേക്ഷകർ നവംബർ 1 2003-നും ഏപ്രിൽ 30 2007-നുമിടയിൽ ജനിച്ചവരായിരിക്കണം എന്നും നിർബന്ധമുണ്ട്.

സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍