5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Coast Guard Recruitment: പത്താം ക്ലാസ് മതി, ഇരുപതിനായിരത്തിലധികം ശമ്പളത്തില്‍ കോസ്റ്റ് ഗാര്‍ഡില്‍ അവസരം

Indian Coast Guard Navik Recruitment 2025: പത്താം ക്ലാസ് പാസായവര്‍ക്ക് ഡൊമസ്റ്റിക് ബ്രാഞ്ചിലേക്കും, 12-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ ഡ്യൂട്ടിയിലേക്കും അപേക്ഷിക്കാം. 18-22 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 2003 സെപ്തംബര്‍ ഒന്നിനും, 2007 ഓഗസ്റ്റ് 31നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്

Indian Coast Guard Recruitment: പത്താം ക്ലാസ് മതി, ഇരുപതിനായിരത്തിലധികം ശമ്പളത്തില്‍ കോസ്റ്റ് ഗാര്‍ഡില്‍ അവസരം
കോസ്റ്റ് ഗാര്‍ഡ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 21 Feb 2025 13:55 PM

ന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം ഇനി നാല് ദിവസം കൂടി മാത്രം. ഫെബ്രുവരി 25 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായവര്‍ക്ക് ഡൊമസ്റ്റിക് ബ്രാഞ്ചിലേക്കും, 12-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ ഡ്യൂട്ടിയിലേക്കും അപേക്ഷിക്കാം. 18-22 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 2003 സെപ്തംബര്‍ ഒന്നിനും, 2007 ഓഗസ്റ്റ് 31നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ജനറല്‍ ഡ്യൂട്ടിയില്‍ നോര്‍ത്ത് സോണില്‍-65, വെസ്റ്റ്-53, ഈസ്റ്റ് 38, സൗത്ത്-54, സെന്‍ട്രല്‍-50 എന്നിങ്ങനെ ആകെ 260 ഒഴിവുകളുണ്ട്. യുആര്‍-100, ഇഡബ്ല്യുഎസ്-25, ഒബിസി-68, എസ്ടി-28, എസ്‌സി-39 എന്നിങ്ങനെ ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു.

ഡൊമസ്റ്റിക് ബ്രാഞ്ചില്‍ നോര്‍ത്ത്-10, വെസ്റ്റ്-9, ഈസ്റ്റ്-5, സൗത്ത്-9, സെന്‍ട്രല്‍-7 എന്നിങ്ങനെ ആകെ 40 ഒഴിവുകളുണ്ട്. ഇതില്‍ യുആര്‍-16, ഇഡബ്ല്യുഎസ്-4, ഒബിസി-9, എസ്ടി-9, എസ്‌സി-3 എന്നിങ്ങനെയാണ് സംവരണ ഒഴിവുകള്‍. കേരളം സൗത്ത് സോണില്‍ ഉള്‍പ്പെടുന്നു.

ഓണ്‍ലൈന്‍ പരീക്ഷയുണ്ടായിരിക്കും. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങള്‍. നാല് ഓപ്ഷനുണ്ടായിരിക്കും. നെഗറ്റീവ് മാര്‍ക്കില്ല. വിശദമായ സിലബസ് കോസ്റ്റ് ഗാര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. പിന്നീട് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റുണ്ടായിരിക്കും. ഏഴ് മിനിറ്റില്‍ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാട്ട് അപ്, 10 പുഷ് അപ് എന്നിവ ഫിസിക്കല്‍ ടെസ്റ്റില്‍ ഉള്‍പ്പെടുന്നു.

Read Also :  ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റിസാകാം; 20,000 രൂപ വരെ സ്റ്റൈപ്പൻഡ്, 4000 ഒഴിവുകൾ

https://joinindiancoastguard.cdac.in/cgept/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇ-മെയിൽ ഐഡി/മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കണം. ഒരു റിക്രൂട്ട്‌മെന്റ് സര്‍ക്കിളില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു പോസ്റ്റിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

300 രൂപയാണ് പരീക്ഷാഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കണം. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഏപ്രിലില്‍ ആദ്യ ഘട്ട പരീക്ഷ നടക്കും. ജൂണിലാണ് രണ്ടാം ഘട്ടം. സെപ്തംബറില്‍ മൂന്നാം ഘട്ടം നടത്താനാണ് തീരുമാനം. 21700 ആണ് ബേസിക് പേ. മറ്റ് അലവന്‍സുകളും ലഭിക്കും. ‘പ്രധാൻ അധികാരി’ പദവി വരെ സ്ഥാനക്കയറ്റ സാധ്യതകൾ നിലവിലുണ്ട്.