Indian Bank Job: പ്രാദേശിക ഭാഷ അറിയാമോ? ഇന്ത്യൻ ബാങ്കിലേക്ക് അപേക്ഷിക്കാം

Indian bank invites applications: പ്രാദേശിക ഭാഷാ അറിവ് പരിശോധിക്കുന്നതിനായി ഒരു ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള ഏറ്റവും കുറവ് പ്രായം 20 വയസ് ആണ്.

Indian Bank Job: പ്രാദേശിക ഭാഷ അറിയാമോ? ഇന്ത്യൻ ബാങ്കിലേക്ക് അപേക്ഷിക്കാം
aswathy-balachandran
Published: 

31 Aug 2024 14:47 PM

തിരുവനന്തപുരം: ബാങ്ക് ജോലി സ്വപ്നം കാണുന്ന നിരവധി ഉദ്യോ​ഗാർത്ഥികൾ നമുക്കു ചുറ്റമുണ്ട്. ഇവർക്കൊരു സന്തോഷ വാർത്ത. ഇന്ത്യൻ ബാങ്കിൽ ജോലിക്കാരാകാം. പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യൻ ബാങ്ക്.

ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് (ജെ എം ജി) സ്‌കെയിലിലായിരിക്കും നിയമനം എന്നാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. ഓഗസ്റ്റ് 31 മുതൽ അപേക്ഷിക്കാം. സെപ്റ്റംബർ രണ്ട് വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

ALSO READ – സിജിഎൽ അഡ്മിറ്റ് കാർഡ് എത്തി; കൂടുതൽ പരീക്ഷാ വിവരങ്ങൾ അറിയാം..

ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനാകില്ല. പ്രാദേശിക ഭാഷാ അറിവ് പരിശോധിക്കുന്നതിനായി ഒരു ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള ഏറ്റവും കുറവ് പ്രായം 20 വയസ് ആണ്. ഏറ്റവും ഉയർന്ന പ്രായപരിധി 30 വയസ്സും. ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ ഇങ്ങനെ..

  • തമിഴ്‌നാട് / പുതുച്ചേരി- 160
  • കർണാടക- 35
  • ആന്ധ്രപ്രദേശ്, തെലങ്കാന- 50
  • മഹാരാഷ്ട്ര – 40
  • ഗുജറാത്ത്- 15

തമിഴ്, കന്നഡ, തെലുഗു, മറാത്തി, ഗുജറാത്തി, എന്നീ ഭാഷകൾ അറിയാവുന്നവരാണ് അപേക്ഷിക്കേണ്ടത്.

Related Stories
Kerala PSC Tips: പിഎസ്‌സിയില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷം കഴിഞ്ഞോ? എങ്കില്‍ വേഗം മാറ്റിക്കോ
CMFRI Recruitment: പരീക്ഷയില്ലാതെ ജോലി, 30,000 വരെ ശമ്പളം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
AIIMS Recruitment 2025: റിസര്‍ച്ച്, ടെക്‌നിക്കല്‍, നഴ്‌സിംഗ് മേഖലകളില്‍ ഒഴിവുകള്‍; എയിംസ് ഡല്‍ഹി വിളിക്കുന്നു
Kochi Metro Rail Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? എങ്കിൽ 1,40,000 വരെ ശമ്പളത്തോടെ ജോലി നേടാം; കൊച്ചി മെട്രോയിൽ അവസരം
CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പ്ലാന്‍ ബി’യുമായി സിബിഎസ്ഇ
IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം