Indian Army Recruitment: കോളേജിൽ എൻസിസിയിൽ ഉണ്ടായിരുന്നോ? ഇന്ത്യന്‍ ആര്‍മിയിൽ 56,100 തുടക്ക ശമ്പളത്തിൽ ഓഫീസർ ആകാം

Indian Army SSC NCC Recruitment 2025: പുരുഷ വിഭാഗത്തില്‍ 70 ഒഴിവുകളുണ്ട്. വനിതാ വിഭാഗത്തില്‍ ആറു ഒഴിവുകളാണുള്ളത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) 49 ആഴ്ചയാണ് പരിശീലന കാലയളവ്. പരിശീലന കാലയളവില്‍ 56,100 ആണ് സ്റ്റൈപന്‍ഡ് എന്ന നോട്ടിഫിക്കേഷനില്‍ പറയുന്നു

Indian Army Recruitment: കോളേജിൽ എൻസിസിയിൽ ഉണ്ടായിരുന്നോ?  ഇന്ത്യന്‍ ആര്‍മിയിൽ 56,100 തുടക്ക ശമ്പളത്തിൽ ഓഫീസർ ആകാം

ചെന്നൈ ഒടിഎയിലെ പാസിങ് ഔട്ട് പരേഡ്‌

Published: 

18 Feb 2025 18:42 PM

ന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ ടെക്) എന്‍സിസി സ്പെഷ്യൽ എൻട്രിയിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 19-25 പ്രായപരിധിയിലുള്ള എന്‍സിസി കാന്‍ഡിഡേറ്റുകള്‍ക്ക് അപേക്ഷിക്കാം. 2000 ജൂലൈ രണ്ടിനും, 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ്‌ എന്‍സിസി ‘സി’ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സിന് വേണ്ട വിദ്യാഭ്യാസ യോഗ്യത. അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

എൻസിസിയുടെ സീനിയർ ഡിവിഷൻ/വിംഗില്‍ കുറഞ്ഞത് രണ്ട്/മൂന്ന് വർഷം സേവനമനുഷ്ഠിച്ചിരിക്കണം. എൻ‌സി‌സിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ‘ബി’ ഗ്രേഡ് നേടിയിരിക്കണം. എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റോ പ്രൊവിഷണൽ എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ കോഴ്‌സിന് അപേക്ഷിക്കാൻ യോഗ്യരല്ല.

പുരുഷ വിഭാഗത്തില്‍ 70 ഒഴിവുകളുണ്ട്. വനിതാ വിഭാഗത്തില്‍ ആറു ഒഴിവുകളാണുള്ളത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) 49 ആഴ്ചയാണ് പരിശീലന കാലയളവ്. കമ്മീഷൻ ലഭിക്കുന്ന തീയതി മുതൽ ആറ് മാസത്തേക്ക് പ്രൊബേഷനിലായിരിക്കും.

Read Also :  അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയാകാം; 60,000 രൂപ ശമ്പളം

പരിശീലനത്തിന് ശേഷം ലെഫ്റ്റ്‌നന്റ് റാങ്കിലാകും കമ്മീഷന്‍ ചെയ്യപ്പെടുക. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ക്യാപ്റ്റനാകും. പിന്നീട് ആറു വര്‍ഷത്തിന് ശേഷം മേജറാകാനും, 13 വര്‍ഷത്തിനു ശേഷം ലെഫ്റ്റ്‌നന്റ് കേണലാകാനും സാധിക്കും. കേണല്‍, ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തുടങ്ങിയ ഉയര്‍ന്ന റാങ്കുകളിലേക്കും അവസരമുണ്ട്.

പരിശീലന കാലയളവില്‍ 56,100 ആണ് സ്റ്റൈപന്‍ഡ് എന്ന നോട്ടിഫിക്കേഷനില്‍ പറയുന്നു. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ‘ഓഫീസർ എൻട്രി ആപ്ലിക്കേഷൻ/ലോഗിൻ’ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘രജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക. നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.

Related Stories
Kerala High School SAY Exam: മിനിമം മാര്‍ക്ക് നേടാനാകാത്തവര്‍ക്ക് പ്രത്യേക ക്ലാസ്; എട്ടാം ക്ലാസില്‍ കൂടുതല്‍ തോല്‍വിയുള്ളത് വയനാട്ടില്‍
IDBI Bank Recruitment 2025: 1,20,000 വരെ ശമ്പളം, 119 ഒഴിവുകൾ; ഐഡിബിഐ ബാങ്കിൽ അവസരം
AAI Recruitment: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 1.40 ലക്ഷം വരെ ശമ്പളത്തില്‍ ജോലി; ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിരവധി ഒഴിവുകള്‍
TV9 Education Expo 2025: വിദ്യാർത്ഥികളുടെ ഭാവിയെ ടിവി-9 വിദ്യാഭ്യാസ എക്സ്പോ എങ്ങനെ സഹായിച്ചു? അറിയേണ്ടതെല്ലാം
Kerala MBBS Seats Rise: കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കാനാവില്ല; മെഡിക്കൽ സീറ്റ് വർധിപ്പിക്കാമെന്ന് കേന്ദ്രം
SSLC Exam Result 2025 : മൂല്യനിർണയം തുടങ്ങി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കും?
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.