Indian Army Recruitment: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം
Opportunity for Engineering Graduates: തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലുള്ള ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ വെച്ചായിരിക്കും പരിശീലനം. പ്രതിമാസം 56,100 സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലന കാലയളവിലെ ചെലവ് സര്‍ക്കാര്‍ വഹിക്കും.
എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് കരസേനയില്‍ മികച്ച അവസരം. ഷോര്‍ട്ട് സര്‍വീസ് കമീഷന്റെ 2025 ഏപ്രിലില്‍ ആരംഭിക്കുന്ന 64ാമത് കോഴ്‌സിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ അവിവാഹിതരായിക്കണം. കൂടാതെ മരണപ്പെട്ട സായുധ സേന ജീവനക്കാരുടെ വിധവകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലുള്ള ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ വെച്ചായിരിക്കും പരിശീലനം. പ്രതിമാസം 56,100 സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലന കാലയളവിലെ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഒഴിവുകള്‍
വിവിധ എഞ്ചിനീയറിങ് സ്‌കീമുകളിലായി ആകെ 379 ഒഴിവുകളാണുള്ളത്. ഇതില്‍ എസ് എസ് സി ടെക്‌നിക്കല്‍ വിഭാഗത്തിലായി 350 ഒഴിവുകളുണ്ട്.
- സിവില്‍- 75
- കമ്പ്യൂട്ടര്‍ സയന്‍സ്- 60
- ഇലക്ട്രിക്കല്‍- 33
- ഇലക്ട്രോണിക്‌സ്- 64
- മെക്കാനിക്കല്‍- 10
- മറ്റ് ബ്രാഞ്ചുകള്‍- 17
എസ് എസ് സി ടെക് വിമന്‍ വിഭാഗത്തില്‍ 29 ഒഴിവുകളാണുള്ളത്.
- സിവില്‍- 7
- കമ്പ്യൂട്ടര്‍ സയന്‍സ്- 4
- ഇലക്ട്രിക്കല്‍- 3
- ഇലക്ട്രോണിക്‌സ്- 6
- മെക്കാനിക്കല്‍- 9
Also Read: Anna University : അണ്ണാ സർവകലാശാലയിൽ അഫിലിയേഷൻ നൽകിയതിലും അധ്യാപകനിയമനത്തിലും വൻ ക്രമക്കേടുകൾ
യോഗ്യത
അപേക്ഷിക്കുന്നവര്‍ക്ക് എഞ്ചിനീയറിങ് ബിരുദമുണ്ടായിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 2025 ഏപ്രില്‍ ഒന്നിനകം ഇവര്‍ക്ക് യോഗ്യത തെളിയിക്കാന്‍ സാധിക്കണം.
ജീവനക്കാരുടെ വിധവകള്‍ക്ക് എസ് എസ് സി നോണ്‍ ടെക്, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഭാഗത്തില്‍ ബിരുദം മതി.
ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും സ്ട്രീമില്‍ ബിഇ അല്ലങ്കില്‍ ബി ടെക് ബിരുദം വേണം.
പ്രായപരിധി
20 മുതല്‍ 27 വയസ് വരെ
1998 ഏപ്രില്‍ രണ്ടിനും 2005 ഏപ്രില്‍ ഒന്നും ഇടയില്‍ ജനിച്ചവരായിരിക്കണം
വിധവകള്‍ക്ക് 35 വയസ് വരെയകാം.
വിശദ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആഗസ്റ്റ് 14ന് വൈകീട്ട് മൂന്ന് മണി വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക.