Indian Air Force Recruitment 2024: വനിതകള്‍ക്കും അവസരം; വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അപേക്ഷിക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Indian Air Force Recruitment 2024: വനിതകള്‍ക്കും അവസരം; വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അപേക്ഷിക്കാം

Updated On: 

14 Jun 2024 14:20 PM

Indian Air Force Recruitment 2024: 2004 ജൂലൈ 3നും 2008 ജനുവരി 3നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. മാത്രമല്ല സെലക്ഷന്‍ നടപടിക്രമത്തിന്റെ എല്ലാ ഘട്ടത്തിലും വിജയിച്ചാല്‍ എന്റോള്‍മെന്റ് തീയതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വയസായിരിക്കും.

Indian Air Force Recruitment 2024: വനിതകള്‍ക്കും അവസരം; വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അപേക്ഷിക്കാം
Follow Us On

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ അഗ്നിവീറാകുന്നതിന് അപേക്ഷ ക്ഷണിച്ചു. സെലക്ഷന്‍ ടെസ്റ്റിന് അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ജൂലൈ 8 മുതലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂലൈ 8ന് രാവിലെ 11 മണി മുതല്‍ ജൂലൈ 28 രാത്രി 11 മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു.

2004 ജൂലൈ 3നും 2008 ജനുവരി 3നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. മാത്രമല്ല സെലക്ഷന്‍ നടപടിക്രമത്തിന്റെ എല്ലാ ഘട്ടത്തിലും വിജയിച്ചാല്‍ എന്റോള്‍മെന്റ് തീയതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വയസായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

  1. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുമായി ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് 50% മാര്‍ക്കോടെയും ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
  2. അല്ലെങ്കില്‍ COBSE-ല്‍ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്/കൗണ്‍സിലുകളില്‍ നിന്നുള്ള നോണ്‍-വൊക്കേഷണല്‍ വിഷയങ്ങളുള്ള ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും പാസായിരിക്കണം.
  3. സയന്‍സ് വിഷയങ്ങള്‍ ഒഴികെ, COBSE അംഗമായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച ഏതെങ്കിലും വിഷയങ്ങളില്‍ ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷ പാസായിരിക്കണം, മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും.
  4. അല്ലെങ്കില്‍ COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും പാസായിരിക്കണം.

പുരുഷന്മാര്‍ക്കായുള്ള ഫിസിക്കല്‍ കണ്ടീഷനിങ്- 1.6 കിലോമീറ്റര്‍ ഓട്ടം 7 മിനിറ്റില്‍ പൂര്‍ത്തിയാക്കുകയും പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ 10 പുഷ് അപ്പുകള്‍, 10 സിറ്റ് അപ്പുകള്‍, 20 സ്‌ക്വാറ്റുകള്‍ എന്നിവ പൂര്‍ത്തിയാക്കുകയും വേണം.

Also Read: Armed Police Vacancies: പോലീസ് ജോലിയാണോ ലക്ഷ്യം? എങ്കിലിതാ സായുധ പോലീസില്‍ മികച്ച അവസരങ്ങള്‍

സ്ത്രീകള്‍ക്കായുള്ള ഫിസിക്കല്‍ കണ്ടീഷനിങ്- 1.6 കിലോമീറ്റര്‍ ഓട്ടം എട്ട് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുകയും 10 സിറ്റ് അപ്പുകള്‍ 15 സ്‌ക്വാറ്റുകള്‍ എന്നിവ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും വേണം.

വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

Exit mobile version