IARI Recruitment 2025: പരീക്ഷയില്ലാതെ 67,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
Indian Agricultural Research Institute Recruitment 2025: റിസർച്ച് അസോസിയേറ്റ്, ഐടി പ്രൊഫഷണൽ, സീനിയർ റിസർച്ച് ഫെലോ, യംഗ് പ്രൊഫഷണൽ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്.

ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ്, ഐടി പ്രൊഫഷണൽ, സീനിയർ റിസർച്ച് ഫെലോ, യംഗ് പ്രൊഫഷണൽ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 25.
റിസർച്ച് അസോസിയേറ്റ് (RA)
അംഗീകൃത സർവകലാശാലയിൽ നിന്നും ഫിസിക്സ്, അഗ്രോണോമി, എൻവിറോണ്മെന്റൽ സയൻസ്, മെറ്റീരിയോളജി, അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റർ ബിരുദധാരികൾക്കും പിഎച്ച്ഡി നേടിയവർക്കും അപേക്ഷ നൽകാം. മാസ്റ്റർ ബിരുദധാരികൾക്ക് പ്രതിമാസം 61,000 രൂപ ശമ്പളം ലഭിക്കും. പിഎച്ച്ഡി നേടിയവർക്ക് 67,000 രൂപയാണ് പ്രതിമാസം ശമ്പളം. ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി പുരുഷന്മാർക്ക് 40 വയസ്സും സ്ത്രീകൾക്ക് 45 വയസ്സുമാണ്.
ഐടി പ്രൊഫഷണൽ IV (ഫുൾ-സ്റ്റാക്ക് ഡെവലപ്പർ)
അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്/എം.ടെക്/എംസിഎ നേടിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 60,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും ഉയർന്ന പ്രായപരിധി 45 വയസ്സുമാണ്.
സീനിയർ റിസർച്ച് ഫെലോ
അംഗീകൃത സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ ഫിസിക്സ്, റിമോട്ട് സെൻസിംഗ്, ജിഐഎസ് അല്ലെങ്കിൽ മെറ്റീരിയോളജിയിൽ നെറ്റ് യോഗ്യതയോടെ എം.എസ്സി നേടിയവർക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് വർഷം പ്രതിമാസ ശമ്പളമായി 37,000 രൂപ ലഭിക്കും. മൂന്നാം വർഷം മുതൽ പ്രതിമാസം 42,000 രൂപയിലേക്ക് ശമ്പളം വർധിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി പുരുഷന്മാർക്ക് 35 വയസ്സും സ്ത്രീകൾക്ക് 40 വയസ്സുമാണ്.
യംഗ് പ്രൊഫഷണൽ-I
അംഗീകൃത സർവകലാശാലയിൽ നിന്ന് കൃഷി, പരിസ്ഥിതി ശാസ്ത്രം അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 30,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി പുരുഷന്മാർക്ക് 40 വയസ്സും സ്ത്രീകൾക്ക് 45 വയസ്സുമാണ്.
ഓഫീസ്-കം ലാബ് അസിസ്റ്റന്റ് (OLA)
അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷ നൽകാം. പ്രതിമാസം 25,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി പുരുഷന്മാർക്ക് 40 വയസ്സും സ്ത്രീകൾക്ക് 45 വയസ്സുമാണ്.
എങ്ങനെ അപേക്ഷിക്കാം?
- ഉദ്യോഗാർത്ഥികൾ ഐഎആർഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.iari.res.in/en/index.php സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് സെൽ’ എന്നതിൽ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക.
- അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത ശേഷം ഗൂഗിൾ ഫോം പൂരിപ്പിക്കുക.
വാക്ക്-ഇൻ അഭിമുഖം വഴിയാണ് നിയമനം. ഐഎആർഐ, പുസ, ന്യൂഡൽഹി – 110012 എന്ന വിലാസത്തിൽ വെച്ചായിരിക്കും അഭിമുഖം നടക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോം, ഒറിജിനൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയുമായി വേണം അഭിമുഖത്തിന് ഹാജരാകാൻ.