5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPPB Recruitment 2025: പരീക്ഷയില്ലാതെ തപാൽ വകുപ്പിൽ ജോലി നേടാം; 30000 വരെ ശമ്പളം, അറിയേണ്ടതെല്ലാം

India Post Payments Bank Executive Recruitment 2025: ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഈ കാലയളവിലെ പ്രകടനം അടിസ്ഥാനമാക്കി കരാർ വർഷാവർഷം രണ്ടു വർഷം വരെ നീട്ടാം.

IPPB Recruitment 2025: പരീക്ഷയില്ലാതെ തപാൽ വകുപ്പിൽ ജോലി നേടാം; 30000 വരെ ശമ്പളം, അറിയേണ്ടതെല്ലാം
nandha-das
Nandha Das | Updated On: 06 Mar 2025 13:54 PM

തപാൽ വകുപ്പിന് കീഴിൽ ജോലി സ്വപ്‍നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐപിപിബി) ലിമിറ്റഡ് വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് നിയമനം. ആകെ 51 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മാർച്ച് 21 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഈ കാലയളവിലെ പ്രകടനം അടിസ്ഥാനമാക്കി കരാർ വർഷാവർഷം രണ്ടു വർഷം വരെ നീട്ടാം. എഴുത്ത് പരീക്ഷയില്ലാതെ വിദ്യാഭ്യാസ, പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലും അഭിമുഖത്തിലെ പ്രകടനം അനുസരിച്ചുമായിരിക്കും നിയമനം. എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 30,000 രൂപ ലഭിക്കും.

അപേക്ഷരുടെ യോഗ്യത, ബന്ധപ്പെട്ട മേഖലയിലെ പരിചയസമ്പത്ത്, മറ്റ് പ്രസക്തമായ ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുക. ഇതിൽ ഇടം നേടിയവരാണ് വ്യക്തിഗത അഭിമുഖത്തിന് ഹാജരാകേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങളും നിർദേശങ്ങളും വായിച്ചു മനസിലാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.ippbonline.com സന്ദർശിക്കുക.

ALSO READ: കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി; എക്‌സ്പീരിയൻസും വേണ്ട, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് വിളിക്കുന്നു

21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയും എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കാം. കേരളം (ലക്ഷദ്വീപ്) ഛത്തീസ്ഗഡ്, തമിഴ്നാട്, പുതുച്ചേരി, അസം, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട വിധം:

  • ഇന്ത്യ പോസ്റ്റ് പേയ്‌മെന്റെ ബാങ്കിന്റെ (ഐപിപിബി) ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ippbonline.com/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘കരിയേഴ്സ്’ ലിങ്ക് തെരഞ്ഞെടുക്കുക.
  • ‘Recruitment of 51 Circle Based Executives’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇനി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകി, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്ത് കൊടുക്കുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • അപേക്ഷയുടെ കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.