AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Post GDS recruitment: പത്താം ക്ലാസുകാർക്ക് 24,400 രൂപ ശമ്പളത്തോടെ ജോലി; പോസ്റ്റ്‌ ഓഫീസിൽ ജിഡിഎസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

India Post GDS Recruitment 2025: ജിഡിഎസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കേരളത്തിൽ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്.

India Post GDS recruitment: പത്താം ക്ലാസുകാർക്ക് 24,400 രൂപ ശമ്പളത്തോടെ ജോലി; പോസ്റ്റ്‌ ഓഫീസിൽ ജിഡിഎസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രതീകാത്മക ചിത്രം
nandha-das
Nandha Das | Updated On: 12 Feb 2025 11:24 AM

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്താനാണ് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിൽ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ 2025 മാർച്ച് 3 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകൾ ഉത്തർപ്രദേശിലും, തമിഴ്നാട്ടിലുമാണ്.

ജിഡിഎസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അംഗീകൃത ബോർഡിൽ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും യോഗ്യതാ മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ, അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കളിംഗ് പരിജ്ഞാനം എന്നിവയും നിർബന്ധം.

ALSO READ: തുടക്കത്തിൽ തന്നെ കയ്യിൽ കിട്ടുന്നത് 48480 രൂപ; പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസറാകാം

ജിഡിഎസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയില്ലാതെ, സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷന് വിധേയരാകണം. ആവശ്യമെങ്കിൽ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയേക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ടവർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ മെറിറ്റ് ലിസ്റ്റുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

എങ്ങനെ അപേക്ഷിക്കാം?

  • ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക.
  • ലഭിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
  • നിങ്ങളുടെ ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  • ഇനി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കുക.