IIT Placement Issue: അവസാന വർഷം പുറത്തിറങ്ങിയ 8000 ഐഐടിക്കാർക്ക് ഇപ്പോഴും ജോലി കിട്ടിയിട്ടില്ല

തുടക്കകാർക്ക് ഇത്രയുമധികം ശമ്പളത്തിൽ ജോലി ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വേറെയില്ല

IIT Placement Issue: അവസാന വർഷം പുറത്തിറങ്ങിയ 8000 ഐഐടിക്കാർക്ക് ഇപ്പോഴും ജോലി കിട്ടിയിട്ടില്ല

IIT Placement

Published: 

24 May 2024 10:41 AM

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് അറിയപ്പെടുന്ന ഐഐടിയിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പേർക്ക് ഇനിയും ജോലി ലഭിക്കാനുണ്ടെന്ന് റിപ്പോർട്ട്. മികച്ച ശമ്പളവും വലിയ ആനുകൂല്യങ്ങളുമായിരുന്നു ഇവിടെ നിന്നും ജോലി ലഭിക്കുന്നവർക്ക് ലഭിച്ചിരുന്നത്.

അതു കൊണ്ടു തന്നെ ഐഐടിയിലെ പ്ലേസ്മെൻറുകൾ പലതും ലോക ശ്രദ്ധ തന്നെ ആകർഷിക്കുന്നതായിരുന്നു. തുടക്കകാർക്ക് ഇത്രയുമധികം ശമ്പളത്തിൽ ജോലി ലഭിക്കുന്ന പ്ലേസ്മെൻറുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വേറെയില്ലെന്ന് തന്നെ പറയാം.  എന്നാൽ അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് ഐഐടികളിൽ നിന്നും ലഭിക്കുന്നത്.

2023-24 കാലഘട്ടങ്ങളിലായി ഇനിയും 8000-ത്തോളം പേർക്കാണ് ജോലി ലഭിക്കാനുള്ളത്. ഏകദേശം 38 ശതമാനം വരും ഇത്. 2022-ൽ ഇക്കണക്ക് ഇരട്ടിയിലധികം വരുമെന്ന് പ്ലേസ്മെൻറ് സെൽ മെൻറർ ധീരജ് സിങ് പറയുന്നു. രാജ്യത്തെ 23 ഐഐടികളിൽ നിന്നുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ളതാണ് വിവരം. എന്നാൽ കണക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം എന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ ശമ്പളവും

ഐഐടികളിൽ നിന്നും 2 കോടി, 1 കോടി വാർഷിക തുടക്ക ശമ്പളത്തിൽ ജോലി ലഭിക്കുന്ന നിരവധി പേർ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു എന്നാൽ ഇന്നത് വളരെ കുറഞ്ഞ കണക്കാണ്. പല കമ്പനികളിലും വാർഷിക പാക്കേജുകൾ ഇപ്പോൾ 10 ലക്ഷത്തിൽ താഴെയാണ്, വാസ്തവത്തിൽ 3.6 ലക്ഷം മുതൽ 6 ലക്ഷം വരെയാണിത്. ഇതിന് പുറമെ അവസരം മുതലെടുത്ത് പല കമ്പനികളും ജോവി ലഭിക്കാത്തവരെ ഇൻറേണായും നിയമിക്കുന്നുണ്ട്.ഇതാകട്ടെ വെറും 40000 മുതൽ 80000 രൂപ വരെയുള്ള വാർഷിക സ്റ്റൈപൻഡിലും.

കാരണങ്ങൾ

ചാറ്റ് ജിപിടി അടക്കമുള്ള എഐ ടൂളുകൾ ഉപയോഗിക്കുന്നതും ചിലവ് ചുരുക്കലിൻറെ ഭാഗമായി ലോകത്താകമാനം കമ്പനികളിലെ പിരിച്ചു വിടലുമാണ് കുറഞ്ഞ റിക്രൂട്ടിങ്ങിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികൾ പലതും ഇതിനോടകം ലക്ഷക്കണക്കിന് ജീവനക്കാരെയാണ് പിരിച്ച് വിട്ടിരിക്കുന്നത്. അതു കൊണ്ട് തന്ന ഇവർ തങ്ങളുടെ ഹയറിങ്ങും കുറച്ചിരിക്കുകയാണ്.

 

 

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍