ഐ.ഐ.ടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ; ഐ.ഐ.ടി ആത്മത്യകള്‍ക്കു പിന്നിലെ കാരണമെന്ത്?

ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്കോളർ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്.

ഐ.ഐ.ടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ; ഐ.ഐ.ടി ആത്മത്യകള്‍ക്കു പിന്നിലെ കാരണമെന്ത്?
Published: 

11 Apr 2024 15:03 PM

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകൾ ഇന്ന് തുടർക്കഥയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ െഎ.െഎ.ടികളിൽ എല്ലാ മാസവും ഒരു വിദ്യാർത്ഥി എന്ന കണക്കിൽ ആത്മഹത്യ ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ എന്നാണ് ഇത്തരം ആത്മഹത്യകൾ പൊതുവെ അറിയപ്പെടുന്നത്. ഇതിന് കാരണങ്ങൾ പലപോഴും അവ്യക്തമാണ്. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്കോളർ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. ഇതിനു മുമ്പ് കോട്ടൺ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കലിന ബറുവ പിജിയുടെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചികിത്സയിലായിരുന്ന കലിനയും മരണത്തിനു കീഴടങ്ങി.

ഓർമ്മയുണ്ടോ ഫാത്തിമ ലത്തീഫിനെ…

സിവിൽ സർവ്വീസ് സ്വപ്നങ്ങളുമായി ഐ.ഐ.ടി മദ്രാസിന്റെ പടികടന്ന ഫാത്തിമ ലത്തീഫ് പോയിട്ട് തിരികെയെത്തിയത് ജീവനറ്റ ശരീരമായാണ്. ഇപ്പോഴും ഫാത്തിമയുടെ പിതാവ് ലത്തീഫ് മകൾക്ക് നീതി ലഭിക്കാനായി നിയമ പോരാട്ടത്തിലാണ്. കഴിഞ്ഞ വർഷം മാർച്ച് 31-നാണ് ഐ.ഐ.ടി മദ്രാസിൽ ഗവേഷണം ചെയ്യുന്ന സച്ചിൽ കുമാർ ആത്മഹത്യ ചെയ്തത്. തന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടും കൂടുതൽ സമ്മർദ്ദം നല്കിയ ഗൈഡാണ് കുറ്റക്കാരനെന്ന് ആരോപിച്ച് സച്ചിന്റെ സഹോദരന് രംഗത്തെത്തി. ഇതിനു മുമ്പ്ഐ .ഐ.ടി മദ്രാസിലെ ഗവേഷക വിദ്യാർത്ഥിയായ മഹാരാഷ്ട്ര സ്വദേശി സ്റ്റീഫന് സണ്ണിയും ആത്മഹത്യ ചെയ്തിരുന്നു. ഫെബ്രുവരി 17 ന് മറ്റൊരു ഇവിടെ വിദ്യാര്ത്ഥി കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബോംബെ ഐ.ഐ.ടിയിലെ വിദ്യാത്ഥി ആത്മഹത്യ നടന്ന് മാസങ്ങൾക്കിപ്പുറമാണ് വീണ്ടും മരണമാവർത്തിക്കുന്നത്. ഇതിനെത്തുടർന്ന്ക്യാമ്പസില് പ്രതിഷേധം ശക്തമാകുമ്പോഴും ഭരണകൂടവും അധികൃതരും മൗനം തുടരുകയാണ്. എൻ.ഐ.ടി കോഴിക്കോട്ടെ വിദ്യാര്ത്ഥി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തത് കഴിഞ്ഞ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾ പറഞ്ഞു മറന്ന ഇത്തരം ആത്മഹത്യാ വാർത്തകൾ ഏറെയുണ്ട് ഇനിയും. പക്ഷെ പറയാത്തകണക്കുകളാണ് അതിലുമേറെ…

കണക്കുകൾ ഇങ്ങനെ

2023 മാർച്ചിൽ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ രേഖാമൂലം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് 2018- 23 വർഷങ്ങൾക്കിടയിൽ ഐ.ഐ.ടി.കളിൽ മാത്രം ആത്മഹത്യ ചെയ്തത് 33 വിദ്യാർത്ഥികളാണ്. എൻ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ അത് 61 ആയി ഉയരും. അക്കാദമിക് സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 2020 ഡിസംബറിൽ കേന്ദ്രമന്ത്രി ധര്മ്മേന്ദ്രപ്രധാൻ ലോക്സഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നതാകട്ടെ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി, ഐ.ഐ.ഐ.ടി, കേന്ദ്ര സര്വ്വകലാശാലകൾ, തുടങ്ങിയ സ്ഥാപനങ്ങളിൽ 2014-നും 2021-നും ഇടയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം 122ആണെന്നാണ്. 52 ഐ.ഐ.ടി വിദ്യർഥികളാണ് ആത്മഹത്യ ചെയ്തതെന്നും ഇതിൽ 11 എണ്ണം 2019-ൽമാത്രം നടന്നതാണെന്നും ഇഡെക്സ് ലൈവ് റിപ്പോര്ട്ട് ചെയ്യുന്നു. ഏഴ് വർഷത്തിനിടെ ആത്മഹത്യ ചെയ്തവരിൽ എസ്.സി എസ്.ടി ഒ.ബി.സി വിഭാഗക്കാരുടെ എണ്ണത്തിൽ 58% വര്ധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഇത് ആത്മഹത്യയോ അതോ ….

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് 2019 മുതലുളള കണക്കുകൾ പരിശോധിച്ചാൽ വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണത്തിൽ 21.19% വർധനയാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് കാലത്തെ മാനസിക സഘര്ഷമെന്നോ വ്യക്തിപരമായ കാരണങ്ങളെന്നോ എല്ലാം ഇതിന്റെ കാരണങ്ങളായി പറയാമെങ്കിലും രാജ്യത്തെ വിദ്യാര്ത്ഥി സമൂഹമാണ് കൊലക്കയറെടുക്കുന്നത് എന്നത് ഒരു ഞെട്ടിക്കുന്ന വസ്തുതയാണ്.

പരീക്ഷയിലെ മോശം പ്രകടനം, പരീക്ഷാ പേടി, അക്കാദമിക് സമ്മര്ദ്ദങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, സമയബന്ധിതമായി സ്കോളർഷിപ്പുകൾ കിട്ടാത്ത അവസ്ഥ, വ്യക്തിപരമായ കാരണങ്ങൾ മറ്റ് സമ്മര്ദ്ദങ്ങൾ എന്നിവയെല്ലാം കാരണമായി പറയാമെങ്കിലും ഇതിനെയെല്ലാം നിസ്സംഗമായി കാണുകയാണ് അധികൃതർ. െഎ.ഐ.ടികളിൽ ഗവേഷണം നടത്തുന്നവർക്ക് പൊതുവെ ഗവേഷണകാലത്ത് സ്കോളര്ഷിപ് വൈകാറില്ല. ഗവേഷണത്തിനായി ചേർന്ന ശേഷം ഗൈഡുമായുള്ള പൊരുത്തക്കേടുകളോ ആവശ്യമായ മെറ്റീരിയല്സ് കിട്ടാതെയോ മറ്റ് വ്യക്തിപരമായ കാരണങ്ങള്കൊണ്ടോ ഗവേഷണം പലരുടേയും വൈകാറുണ്ട്. ഗവേഷണകാലാവധി കഴിഞ്ഞും അത്തരക്കാർ പി.എച്.ഡി പൂര്ത്തിയാക്കാതെ ക്യാമ്പസിൽ തുടരുന്നു. അവര്ക്കാണ് ഏറ്റവുമധികം സാമ്പത്തിക ഞെരുക്കവും മാനസിക സമ്മര്ദ്ദവുമുള്ളതെന്ന് ഐ.ഐ.ടി മദ്രാസിലെ ഒരു വിദ്യാര്ത്ഥി പറയുന്നു. ഇത്തരം സമ്മര്ദ്ദങ്ങള്ക്കൊപ്പം പിന്തുണ ലഭിക്കാത്ത ക്യാമ്പസ് അന്തരീക്ഷം കൂടിയാകുമ്പോള് ആത്മഹത്യയിലേക്കു നീങ്ങുന്നത് സ്വാഭാവികം.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ