IIT Admission: ഐഐടി-ഡൽഹി അബുദാബി ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

യുഎഇയിലെ ഇന്ത്യൻ, ഇമിറാത്തി, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സിഎഇടി പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും.

IIT Admission: ഐഐടി-ഡൽഹി അബുദാബി ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

ഐഐടി-ഡൽഹി അബുദാബിയിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Published: 

18 May 2024 14:01 PM

അബുദാബി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) – ഡൽഹി അബുദാബിയിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2024 – 25 അധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

ബിടെക് കംപ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ബിടെക് എനർജി എൻജിനീയറിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. രണ്ട് കോഴ്‌സുകളിലുമായി 30 വീതം സീറ്റുകളാണ് നിലവിലുള്ളത്.

ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ പ്രവേശനം നൽകുന്നതാണ്. കംബൈനിഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) 2024, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ – അഡ്വാൻസ്‌ഡ്) 2024 എന്നിവയിലൂടെയാകും പ്രവേശനം നൽകുക. ജെഇഇ എൻട്രൻസ് പരീക്ഷയുടെ വിശദ വിവരങ്ങൾക്ക് https://jeeadv.ac.in/index.html. സന്ദർശിക്കാവുന്നതാണ്.

യുഎഇയിലെ ഇന്ത്യൻ, ഇമിറാത്തി, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സിഎഇടി പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും. പ്ലസ് ടു പൊതു പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

കൂടാതെ അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണമെന്നും നിബന്ധനയിൽ പറയുന്നു. പരമാവധി രണ്ട് തവണ മാത്രമാണ് പരീക്ഷ എഴുതാൻ അവസരം ലഭിക്കുക.

10-ാം ക്ലാസ് മുതൽ പ്ലസ് ടു വരെ യുഎഇയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും ഏറ്റവും കുറഞ്ഞത് കഴിഞ്ഞ അഞ്ച് വർഷമായി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളുമായ വിദ്യാർത്ഥികൾക്കാണ് പരീക്ഷകൾക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.

ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനുള്ള സമയപരിധി ജൂൺ മൂന്നിന് അവസാനിക്കും. ജൂൺ 14 മുതൽ വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂൺ 23-നാണ് പ്രവേശന പരീക്ഷ നടത്തുക.

ജൂലായ് ഏഴിന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. യോഗ്യതാ പരീക്ഷകൾ, പരീക്ഷാ കേന്ദ്രങ്ങൾ, അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (https://abudhabi.iitd.ac.in) സന്ദർശിക്കുകയോ ഇ-മെയിലൂടെ (adadmissions@abudhabi.iitd.ac.in) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഐഐടികളിൽ എങ്ങനെ പ്രവേശനം നേടാം

1. IIT-കളിലെ പ്രവേശന പ്രക്രിയയ്ക്ക് നിങ്ങൾ യോഗ്യനാണോയെന്ന് പരിശോധിക്കുക.

2. ഐഐടി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ, ഉദ്യോഗാർത്ഥികൾ 12-ാം ക്ലാസ് അല്ലെങ്കിൽ പ്രസക്തമായ വിഷയങ്ങളിൽ തത്തുല്യമായ യോഗ്യത നേടേണ്ടതുണ്ട്.

3. ജെഇഇ മെയിൻസിന് യോഗ്യത നേടുകയും തുടർന്ന് ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടുകയും വേണം.

വിദേശ പൗരന്മാർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ:

ഇന്ത്യൻ പൗരന്മാരല്ലാത്തവരും ജെഇഇ അഡ്വാൻസ്ഡ് 2024-ൻ്റെ രജിസ്ട്രേഷൻ സമയത്ത് 10+2 ലെവലിലോ തത്തുല്യമായോ വിദേശത്ത് പഠിച്ച/പഠിക്കുന്ന ഉദ്യോഗാർത്ഥികളെ വിദേശ പൗരന്മാരായി കണക്കാക്കുന്നു. അത്തരം ഉദ്യോഗാർത്ഥികൾക്കുള്ള സീറ്റുകൾ സൂപ്പർ ന്യൂമററിയാണ്. ഈ ഉദ്യോഗാർത്ഥികൾ ജെഇഇ മെയിൻസ് എഴുതേണ്ടതില്ല.

ഘട്ടം 2: ഐഐടി പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യുക

എല്ലാ ഐഐടി പ്രവേശന മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാർത്ഥികൾ ഐഐടിയിലേക്കുള്ള പ്രവേശന പ്രക്രിയയ്ക്കായി ഔദ്യോഗിക രജിസ്ട്രേഷൻ പോർട്ടലിൽ അതായത് jeeadv.ac.in-ൽ സ്വയം രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർത്ഥികൾ ശരിയായ വിവരങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പോർട്ടലിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം അപ്‌ലോഡ് ചെയ്യുകയും വേണം.

ഘട്ടം 3: ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതുക

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജെഇഇ അഡ്വാൻസ്ഡിനായി രജിസ്റ്റർ ചെയ്യുകയും അഡ്മിറ്റ് കാർഡുകൾ ജനറേറ്റ് ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ, അവർ നിർബന്ധമായും ജെഇഇ അഡ്വാൻസ്ഡ് പേപ്പർ 1 നും പേപ്പർ 2 നും ഹാജരാകേണ്ടതുണ്ട്.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍