IIST PhD Application: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പിഎച്ച്ഡി: അപേക്ഷ മേയ് 7 വരെ

IIST Thiruvananthapuram Invites Applications for PhD Admissions: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്‌പേസ്, എൻജിനീയറിങ്, ഏവിയോണിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഏഴ് വകുപ്പുകളിലേക്കാണ് പിഎച്ച്ഡി പ്രവേശനം.

IIST PhD Application: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പിഎച്ച്ഡി: അപേക്ഷ മേയ് 7 വരെ

പ്രതീകാത്മക ചിത്രം

nandha-das
Updated On: 

12 Apr 2025 11:19 AM

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) 2025 ജൂലൈ സെഷനിലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്‌പേസ്, എൻജിനീയറിങ്, ഏവിയോണിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഏഴ് വകുപ്പുകളിലേക്കാണ് പിഎച്ച്ഡി പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഐഐഎസ്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

700 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വനിതകൾക്കും 350 രൂപയടച്ചാൽ മതി. അപേക്ഷിക്കുന്നവരുടെ പ്രായം 2025 മേയ് 7ന് 35 വയസിൽ കവിയരുത്. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്‌. പ്രവേശനത്തിനായുള്ള സ്ക്രീനിങ് ടെസ്റ്റ് ജൂൺ 16ന് രാവിലെ 10 മണി മുതൽ 11 മണി വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. സിലബസ് സൈറ്റിൽ ലഭ്യമാണ്. ഇതിന് ശേഷം അഭിമുഖവും ഉണ്ട്. ആദ്യ സെമസ്റ്ററിൽ ഹോസ്റ്റൽ ഫീസ് ഉൾപ്പടെ 24,200 രൂപയും, തുടർന്ന് ഓരോ സെമസ്റ്ററിനും 17,700 രൂപ വീതവും ഫീസ് വരുന്നതാണ്.

പ്രവേശന യോഗ്യത:

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ എംടെക്/ എംഇ.
  • വിദേശസർവകലാശാലയിൽ നിന്ന് 8/10 അല്ലെങ്കിൽ 3.6/4 ഗ്രേഡ് പോയിന്റ് ആവറേജോടെ എംഎസ്സി എൻജിനീയറിങ്/ തത്തുല്യം.
  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് 75 ശതമാനം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ബിടെക്/ ബിഇ ബിരുദം.
  • ഐഐടിയിലോ ഐഐഎസ്ടിയിലോ നിന്നും കുറഞ്ഞത് 7.5 ഗ്രേഡ് പോയിന്റ് ആവറേജോടെ ബിടെക്/ ബിഇ. ഗേറ്റ് സ്കോർ നിർബന്ധമല്ല. ഇൻസ്റ്റിട്യൂട്ടിൽ വെച്ച് നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റ് വിജയിക്കണം.
  • 7.5 ഗ്രേഡ് പോയിന്റ് ആവറേജോടെ ഐഐടിയിലോ ഐഐഎസ്ടിയിലോ നിന്നും ഇരട്ടബിരുദം (ബാച്‌ലർ ഇൻ എൻജിനീയറിങ്ങും മാസ്റ്റേഴ്സ് ഇൻ സയൻസും). ഗേറ്റ് സ്കോർ നിർബന്ധമല്ല. ഇൻസ്റ്റിട്യൂട്ടിൽ വെച്ച് നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റ് വിജയിക്കണം.
  • അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ സാധുതയുള്ള യുജിസി – സിഎസ്ഐആർ – ജെആർഎഫ് / എൽഎസ് അഥവാ എൻബിഎച്ച്എം / ജെഇഎസ്ടി യോഗ്യത.
  • കുറഞ്ഞത് 60 ശതമാനം മാർക്കോടെ സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ് മാസ്റ്റർ ബിരുദം. യുജിസി – സിഎസ്ഐആർ – ജെആർഎഫ് / എൽഎസ് അഥവാ എൻബിഎച്ച്എം / ജെഇഎസ്ടി യോഗ്യതയും വേണം.
  • കുറഞ്ഞത് 75 ശതമാനം മാർക്കോടെ ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ 4 വർഷ ബിരുദം. യുജിസി – സിഎസ്ഐആർ – ജെആർഎഫ് / എൽഎസ് അഥവാ എൻബിഎച്ച്എം / ജെഇഎസ്ടി യോഗ്യതയും വേണം.

ALSO READ: കീം 2025; പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു, അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും

എങ്ങനെ അപേക്ഷിക്കാം?

  • ഐഐഎസ്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://admission.iist.ac.in/ സന്ദർശിക്കുക.
  • പേജിൽ കാണുന്ന ‘കാൻഡിഡേറ്റ് ലോഗിൻ’ തിരഞ്ഞെടുക്കുക. പുതിയ യൂസർ ആണെങ്കിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകി ‘പ്രൊഫൈൽ രജിസ്‌ട്രേഷൻ’, ‘ബ്രാഞ്ച് രജിസ്‌ട്രേഷൻ’ എന്നിവ കൂടി പൂർത്തിയാക്കുക.
  • ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷയുടെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
തലച്ചോറിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കരുത്
ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ
പുലിപ്പല്ലിന്റെ പ്രത്യേകതകള്‍ എന്തൊക്കെ?
മാമ്പഴത്തിലെ കെമിക്കല്‍ കണ്ടെത്താം, അതും എളുപ്പത്തില്‍