5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IIMC PG 2024- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ ഇനി പി.ജി പഠിക്കാം

ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ ഐ എസ്) ഉദ്യോഗസ്ഥർക്കുള്ള പരിശീലന അക്കാദമിയായും ഇവിടം പ്രവർത്തിക്കുന്നു.

IIMC PG 2024- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ ഇനി പി.ജി പഠിക്കാം
aswathy-balachandran
Aswathy Balachandran | Updated On: 01 May 2024 20:22 PM

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മാധ്യമ പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (ഐ ഐ എം സി) എം എ പ്രോഗ്രാമുകൾ ആരംഭിക്കുന്നതായി അധികൃതർ.

വരാനിരിക്കുന്ന അക്കാദമിക് സെഷനിൽ കോഴ്സ് ആരംഭിക്കും. 2024-25 അധ്യയന വർഷം മുതൽ മീഡിയ ബിസിനസ് സ്റ്റഡീസിലും സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷനിലും ആയിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎ ആരംഭിക്കുക. രണ്ട് കോഴ്സുകൾക്കും 40 സീറ്റുകൾ വീതമായിരിക്കും ഉണ്ടാവുക.

ഇതോടെ, വരുന്ന അക്കാദമിക് സെഷനിൽ ഐ ഐ എം സി പ്രവേശനത്തിൽ 80 സീറ്റുകൾ കൂടി ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് സംബന്ധിച്ച പോസ്റ്റ്
ഷെയർ ചെയ്തത്.

“ഐ ഐ എം സി 2024-25 അക്കാദമിക് സെഷനിൽ നിന്ന് ആദ്യത്തെ പിജി ഡിഗ്രി (എംഎ) പ്രോഗ്രാമുകൾ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. പ്രോഗ്രാമുകളെയും പ്രവേശന പ്രക്രിയയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പങ്കിടും എന്ന് പോസ്റ്റിൽ പറയുന്നു.

“ഐ ഐ എം സി ഈ വർഷം തുടക്കത്തിൽ ഡീംഡ് ടു യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇംഗ്ലീഷ് ജേണലിസം, അഡ്വർടൈസിംഗ് ആൻഡ് പബ്ലിക് റിലേഷൻസ്, ഹിന്ദി ജേണലിസം, റേഡിയോ ആൻഡ് ടിവി ജേർണലിസം, ഉറുദു ജേർണലിസം, ഡിജിറ്റൽ മീഡിയ, ഒഡിയ ജേണലിസം, മലയാളം ജേണലിസം, മറാത്തി ജേർണലിസം എന്നിവയിൽ പിജി ഡിപ്ലോമ കോഴ്‌സുകൾ മാത്രമാണ് ഇപ്പോൾ ഇവിടെ ഉള്ളത്.

ഐ ഐ എം സിക്ക് രാജ്യത്തുടനീളം അഞ്ച് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. അവിടെ ഇംഗ്ലീഷിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിലും ജേണലിസം കോഴ്‌സുകൾ പഠിപ്പിക്കുന്നു. കിഴക്കൻ മേഖലയിലുള്ള വിദ്യാർത്ഥികൾക്കായി 1993 ൽ ഒഡീഷയിലെ ധെങ്കനാലിൽ ആദ്യത്തെ പ്രാദേശിക കേന്ദ്രം സ്ഥാപിച്ചു. 2011-12 അധ്യയന വർഷം മുതൽ പടിഞ്ഞാറൻ മേഖലയ്ക്കായി മഹാരാഷ്ട്രയിലെ അമരാവതിയിലും വടക്കുകിഴക്കൻ പ്രദേശങ്ങൾക്കായി മിസോറാമിലെ ഐസ്വാളിലും രണ്ട് പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിച്ചു.

2012-13 അധ്യയന വർഷം മുതൽ കേരളത്തിൽ കോട്ടയം, ജമ്മുവിലെ പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
1965 ഓഗസ്റ്റ് 17ന് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കിഴിലാണ് ഐഐഎംസി സ്ഥാപിതമായത്. പത്രപ്രവർത്തന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഐഐഎംസി. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ ഐ എസ്) ഉദ്യോഗസ്ഥർക്കുള്ള പരിശീലന അക്കാദമിയായും ഇവിടം പ്രവർത്തിക്കുന്നു.