IIM Mumbai : ഐഐഎം മുംബൈയിൽ രണ്ട് വർഷത്തെ എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാം; ഫീസും വിശദാംശങ്ങളും ഇങ്ങനെ

IIM Mumbai Executive MBA Programme : രണ്ട് വർഷത്തെ എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാം അവതരിപ്പിച്ച് ഐഐഎം മുംബൈ. 31 കോഴ്സുകൾ കവർ ചെയ്യുന്ന പ്രോഗ്രാം ഹൈബ്രിഡ് രീതിയിലാവും. ഈ മാസം 20നാണ് പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന തീയതി.

IIM Mumbai : ഐഐഎം മുംബൈയിൽ രണ്ട് വർഷത്തെ എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാം; ഫീസും വിശദാംശങ്ങളും ഇങ്ങനെ

ഐഐഎം മുംബൈ (Image Courtesy - IIM Mumbai Instagram)

Updated On: 

08 Dec 2024 16:51 PM

മുംബൈ ഐഐഎമിൽ രണ്ട് വർഷത്തെ എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാം ആരംഭിച്ചു. ജാറോ എജ്യുക്കേഷനുമായി സഹകരിച്ചാണ് പുതിയ പദ്ധതി. പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെയാണ് എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാം. അതിവേഗം മാറുന്ന തൊഴിൽ മേഖലയിൽ ലീഡർഷിപ്പ് സ്കിൽ ഉൾപ്പെടെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

കേസ് സ്റ്റഡീസാണ് കൂടുതലായും ഈ പ്രോഗ്രാമിൽ ഉപയോഗിക്കുക. ഇൻ്ററാക്ടിവ് സെമിനാറുകൾ, ചർച്ചകൾ തുടങ്ങി വിവിധ ആശയങ്ങളിലൂടെയാവും എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാം മുന്നോട്ടുപോവുക. ക്രിട്ടിക്കൽ തിങ്കിങ്, പ്രോബ്ലം സോൾവിങ് തുടങ്ങി വിവിധ സ്കില്ലുകളിൽ പരിശീലനം നൽകും. 15 ലക്ഷം രൂപയാണ് എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാമിൻ്റെ ഫീസ്. വിദ്യാർത്ഥികൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുക്കാം. ഇതിനൊക്കെ സൗകര്യപ്രദമായ രീതിയിൽ തിരിച്ചടവ് സൗകര്യങ്ങളും ലഭിക്കും.

31 കോഴ്സുകളാണ് ഈ പ്രോഗ്രാമിൽ ആകെ കവർ ചെയ്യുക. എട്ട് മോഡ്യൂളുകളുണ്ടാവും. ഹൈബ്രിഡ് രീതിയിലാവും കോഴ്സ്. ഓൺലൈൻ ക്ലാസുകളും ക്യാമ്പസിലെത്തിയുള്ള ക്ലാസുകളുമുണ്ടാവും. ജോലി ചെയ്യുന്നവർക്ക് പഠനം എളുപ്പത്തിലാക്കാനാണ് ഈ രീതി സ്വീകരിച്ചത്. പഠിച്ചിറങ്ങുന്നവർക്ക് ഐഐഎം മുംബൈ പൂർവവിദ്യാർത്ഥി പട്ടികയിൽ ഇടം പിടിക്കും.

ഡിഗ്രി പൂർത്തിയാക്കിയ ആർക്കും പ്രോഗ്രാമിൽ ചേരാം. ജോലി ചെയ്യുന്നവർക്കും പ്രൊഫഷണലുകൾക്കുമൊക്കെ പ്രവേശനം ലഭിക്കും. ഡിഗ്രിക്ക് 50 ശതമാനമെങ്കിലും മാർക്കുണ്ടാവണം. പിന്നാക്ക വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതിയാവും. അപേക്ഷിക്കുന്നവർക് കഴിഞ്ഞ അഞ്ച് വർഷത്തിനകം കാറ്റ്, ജിമാറ്റ്, ജിആർഇ എന്നീ പരീക്ഷകളിലേതെങ്കിലും എഴുതിയിരിക്കണം. ഈ മാസം 20 ആണ് പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന ദിവസം. ജനുവരി 10ന് ആദ്യ ക്ലാസ് ആരംഭിക്കും.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ