5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET 2024 Results Issue: നീറ്റ് പരീക്ഷാ ക്രമക്കേട്; കുട്ടികളുടെ പ്രയത്നം മറക്കാനാകില്ല, 0.001 ശതമാനം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും നടപടി വേണം: സുപ്രീം കോടതി

Supreme Court On NEET 2024: തെറ്റു പറ്റിയെങ്കില്‍ അതു തുറന്നു സമ്മതിക്കാന്‍ എന്‍ടിഎ തയ്യാറാവണമെന്നും സുപ്രീം കോടതി പറഞ്ഞു.

NEET 2024 Results Issue: നീറ്റ് പരീക്ഷാ ക്രമക്കേട്; കുട്ടികളുടെ പ്രയത്നം മറക്കാനാകില്ല, 0.001 ശതമാനം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും നടപടി വേണം: സുപ്രീം കോടതി
വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധിക്കുന്ന നീറ്റ് പരീക്ഷാർത്ഥികൾ. (IMAGE CREDITS: GETTYIMAGE)
neethu-vijayan
Neethu Vijayan | Updated On: 18 Jun 2024 13:16 PM

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ (NEET 2024) ക്രമക്കേടു നടന്നെന്ന ആക്ഷേപത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്ക് (എന്‍ടിഎ) (NTA) സുപ്രീം കോടതിയുടെ (Supreme court) രൂക്ഷ വിമർശനം. എന്‍ടിഎയിൽ നിന്ന് സമയബന്ധിതമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ വിക്രം നാഥും എസ്‌വിഎന്‍ ഭട്ടിയും അടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. തെറ്റു പറ്റിയെങ്കില്‍ അതു തുറന്നു സമ്മതിക്കാന്‍ എന്‍ടിഎ തയ്യാറാവണമെന്നും ആരുടെയെങ്കിലും ഭാഗത്ത് 0.001 ശതമാനം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും, അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞു.

പരീക്ഷ നടത്തുന്ന ഏജന്‍സിയെന്ന നിലയില്‍ നിങ്ങള്‍ നീതിപൂർവ്വം പ്രവര്‍ത്തിക്കേണ്ടതുണ്ട്. തെറ്റു പറ്റിയെങ്കില്‍ അതു പറയൂ. ഇങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതു പരിഹരിക്കാന്‍ നടപടിയെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളിലുള്ള വിശ്വാസം വര്‍ധിക്കും- സുപ്രീം കോടതി പറഞ്ഞു. എന്‍ടിഎയില്‍ നിന്ന് സമയ ബന്ധിതമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

കഠിനമായ തയാറെടുപ്പിനു ശേഷമാണ് നീറ്റ് പരീക്ഷയ്ക്കു വിദ്യാര്‍ത്ഥികള്‍ വരുന്നത്. അതു കണ്ടില്ലെന്നു നടിക്കാനാവില്ല. 0.001 ശതമാനം വീഴ്ചയാണെങ്കില്‍ക്കൂടി കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ALSO READ: നീറ്റ് പരീക്ഷാ വിവാദം; ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

നീറ്റ് പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടു നടന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജൂലൈ എട്ടിന് ഈ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

നേരത്തെ ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെതിരായ ഹര്‍ജികള്‍ ജൂലൈ എട്ടിനു പരിഗണിക്കാന്‍ കോടതി മാറ്റിയിരുന്നു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുകയാണെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുമെന്നും എന്‍ടിഎ അറിയിച്ചിട്ടുണ്ട്.

അതേസമയം നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ഇടങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കാരണക്കാർ എത്ര വലിയ ഉദ്യോ​ഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തി സമ്മതിക്കുന്നത്. എന്നാൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

Latest News